എന്റെ ‘സുരേഷ് ഗോപി’ സിനിമകളും സനലിന്റെ സിനിമകളും രണ്ടാണ്: സരയു പറയുന്നു
എന്റെ ‘സുരേഷ് ഗോപി’ സിനിമകളും സനലിന്റെ സിനിമകളും രണ്ടാണ്: സരയു പറയുന്നു | Sarayu Mohan Suresh Gopi
എന്റെ ‘സുരേഷ് ഗോപി’ സിനിമകളും സനലിന്റെ സിനിമകളും രണ്ടാണ്: സരയു പറയുന്നു
മനോരമ ലേഖകൻ
Published: June 26 , 2024 12:13 PM IST
1 minute Read
സുരേഷ് ഗോപിക്കൊപ്പം സനൽ വി. ദേവൻ, സരയു മോഹൻ
സുരേഷ് ഗോപിക്കു പിറന്നാള്‍ ആശംസകൾ നേർന്ന് നടി സരയു. സുരേഷ് ഗോപിയുടെ പുതിയ സിനിമയായ ‘വരാഹം’ സംവിധാനം ചെയ്യുന്നത് സരയുവിന്റെ ഭർത്താവ് സനൽ വി. ദേവനാണ്. സനലിന് സുരേഷ് ഗോപിയോടുള്ള സ്നേഹത്തെക്കുറിച്ചാണ് സരയു തന്റെ കുറിപ്പിലൂടെ പറയുന്നത്.
‘‘തീപ്പൊരി സംഭാഷണങ്ങൾ പറയുന്ന ഹീറോയോടുള്ള ഒരു കൊച്ചു പയ്യന്റെ ആരാധനയിൽ ആണ് തുടക്കമെന്ന് ഉറപ്പ്. ആ ആരാധന സിനിമയിലേക്ക് കൂടെ അടുക്കാൻ ഒരു വലിയ കാരണം തന്നെ ആയിരുന്നു. എന്റെ ‘സുരേഷ്‌ഗോപി’ സിനിമകളും സനലിന്റെ ‘സുരേഷ്‌ഗോപി’ സിനിമകളും രണ്ടാണ്. രണ്ട് ലോകമാണ് അത്.
സനല്‍ വി. ദേവനൊപ്പം സരയു
ഞാൻ ഇന്നും ഡെന്നിസിലും നരേന്ദ്രനിലും ഒരു പരിധി വരെ മേജർ ഉണ്ണികൃഷ്ണനിലും വട്ടംകറങ്ങുമ്പോൾ സുരേഷേട്ടന്റെ ഈ പിറന്നാളിന് സനൽ എന്ന സംവിധായകൻ സ്വന്തം നായകനെ പരിചയപെടുത്തുകയാണ്.
അടുത്ത് അറിയുമ്പോൾ, അറിയേണ്ടിയിരുന്നില്ല എന്ന് തോന്നുന്ന സിനിമ പൊയ്മുഖങ്ങൾക്കിടയിൽ അറിയുമ്പോൾ കൂടുതൽ സുന്ദരമാകുന്ന, മധുരങ്ങൾ സമ്മാനിക്കുന്ന, മനസ്സിൽ നിന്ന് വാക്കുകൾ പങ്കുവെയ്ക്കുന്ന ഞങ്ങളുടെ ഹീറോയ്ക്ക് ജന്മദിനാശംസകൾ.’’–സരയുവിന്റെ വാക്കുകൾ.
English Summary:
Sarayu Mohan About Suresh Gopi
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-sarayu-mohan f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 5hrkackm78qdi7btp3b8ca5s5b mo-entertainment-movie-sureshgopi
Source link