KERALAMLATEST NEWS

സ്കൂൾ പ്രവൃത്തിദിനം: വിശദീകരണം തേടി

കൊച്ചി: 220 പ്രവൃത്തി ദിവസങ്ങൾ ഉൾപ്പെടുന്ന പുതിയ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് സ്‌കൂൾ ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. വിദ്യാർത്ഥികളെ ആഴ്ചയിൽ ആറു ദിവസവും ക്ലാസ് മുറികളിൽ തളച്ചിടുന്ന പുതിയ കലണ്ടർ പൊതുവിദ്യാഭ്യാസ മേഖലയെ ബാധിക്കുമെന്ന് ഹർജിയിൽ പറയുന്നു. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഹർജി പരിഗണിച്ചത്.


Source link

Related Articles

Back to top button