മനു തോമസിനെ പുറത്താക്കിയതല്ല: എം.വി.ജയരാജൻ
കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം മനുതോമസിനെ പാർട്ടി പുറത്താക്കിയതല്ലെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കഴിഞ്ഞ 15 മാസമായി പാർട്ടി യോഗങ്ങളിലും പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കെടുക്കാറില്ല. 2024ൽ മെമ്പർഷിപ്പ് പുതുക്കിയിട്ടില്ല. അങ്ങനെ ഒഴിവായതാണ്. മറ്റെല്ലാ പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണ്. മനുതോമസ് നൽകിയ ചില പരാതികൾ പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ അതിൽ കഴമ്പോ തെളിവോയില്ലെന്ന് വ്യക്തമായി. ആരുടെയും പേര് പരാതിയിലുണ്ടായിരുന്നില്ല. പാർട്ടിയിൽ നിന്ന് പുറത്തു പോയിട്ടും മനുതോമസ് ആരുടെയും പേരെടുത്തു പറഞ്ഞ് പരാതി നൽകിയിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ല. ക്വട്ടേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരാൾക്കും സി.പിഎമ്മിൽ യാതൊരു സ്ഥാനവും ഉണ്ടാവില്ല.
‘മനസു മടുത്ത് ഇറങ്ങിയത്’
സി.പി.എം പുറത്താക്കിയതല്ലെന്നും മനസു മടുത്ത് പാർട്ടിയിൽ നിന്ന് സ്വയം പുറത്ത് പോയതാണെന്നും മനു തോമസ്. സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി പാർട്ടിയിലെ ചില നേതാക്കൾക്ക് അവിശുദ്ധ ബന്ധമെന്ന് തെളിവുസഹിതം പരാതി നൽകിയിട്ടും പാർട്ടി നടപടി സ്വീകരിച്ചില്ല. സംസ്ഥാന സെക്രട്ടറിക്ക് നേരിട്ട് നൽകിയ പരാതിയും ഇതിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷനും പ്രഹസനമായി.
Source link