മോഹൻലാലിനൊപ്പം സിനിമയിൽ മുഖംകാണിച്ച് ഏലിക്കുട്ടിയമ്മ

നടൻ മോഹൻലാലിനെ നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലാണ് തൊടുപുഴ സ്വദേശി ഏലിക്കുട്ടിയെന്ന 93 കാരി. ‘‘സിനിമ കാണാൻ തൊടുപുഴയ്ക്കു പോകുമ്പോൾ ഞാൻ ഓർക്കും എങ്ങനെയൊന്ന് മിണ്ടാൻ പറ്റുമെന്നൊക്കെ. അങ്ങനെ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ ദൈവം നേരിട്ടു വന്ന് കാണിച്ചുതന്നു.

മോഹൻലാലിന്റെ സിനിമകൾ തിയറ്ററിൽ പോയി കാണാറുണ്ട്. സിനിമ കണ്ടു കഴിയുമ്പോൾ എനിക്ക് അദ്ദേഹത്തെ കാണാനും മിണ്ടാനുമൊക്കെ തോന്നും. ഒന്നു മിണ്ടാനെങ്കിലും പറ്റുമോ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. അങ്ങനെ മിണ്ടാനും കാണാനുമൊക്കെ പറ്റി. മോഹൻലാലിന്റെ പുതിയ സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്.’’–ഏലിക്കുട്ടിയുടെ വാക്കുകൾ.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഇടയിലാണ് ഏലിക്കുട്ടി അമ്മ മോഹൻലാലിനെ ആദ്യമായി കാണുന്നത്. ഇവർ തമ്മിലുള്ള സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

English Summary:
93 Year Old Mohanlal Fan


Source link
Exit mobile version