KERALAMLATEST NEWS

നടി കേസ്: മെമ്മറി കാർഡ് വിഷയത്തിൽ ചീഫ് ജസ്റ്റിസിന് നിവേദനം

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർ‌ഡ് കോടതിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണത്തിന് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക – രാഷ്ട്രീയ പ്രവർത്തകർ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകി. സാറാ ജോസഫ്, കെ.കെ. രമ, കെ.ആർ. മീര, കെ. അജിത തുടങ്ങി നൂറോളം പേർ അതിജീവിതയ്ക്ക് പിന്തുണയർപ്പിച്ച് നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട്. നീതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയവരെ ഉടൻ സർവീസിൽ നിന്ന് ഒഴിവാക്കണം. ഇത്തരം രേഖകളുടെ സംരക്ഷണത്തിന് മാർഗനിർദ്ദേശം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


Source link

Related Articles

Back to top button