വിവാഹ വേഷത്തിൽ 2 ഫോട്ടോ: ഒടുവിൽ ധർമജനെ തേടി പിഷാരടിയുടെ ആശംസ

വിവാഹ വേഷത്തിൽ 2 ഫോട്ടോ: ഒടുവിൽ ധർമജനെ തേടി പിഷാരടിയുടെ ആശംസ | Ramesh Pisharody Dharmajan
വിവാഹ വേഷത്തിൽ 2 ഫോട്ടോ: ഒടുവിൽ ധർമജനെ തേടി പിഷാരടിയുടെ ആശംസ
മനോരമ ലേഖകൻ
Published: June 26 , 2024 08:27 AM IST
1 minute Read
ധർമജനും ഭാര്യ അനൂജയും, രമേശ് പിഷാരടി
വിവാഹ റജിസ്ട്രേഷനു വേണ്ടി ‘രണ്ടാമതും’ വിവാഹിതനായ ധർമജന് ആശംസകളുമായി സുഹൃത്ത് രമേശ് പിഷാരടി. അവന്റെ തീരുമാനവും സന്തോഷവും തന്റേതു കൂടിയാണെന്ന് പിഷാരടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
രമേശ് പിഷാരടിയുടെ വാക്കുകൾ:
‘ഡാ ഞാൻ അനുവിനെ കൂട്ടി കൊണ്ട് വന്നു’ ഇങ്ങനെ ഒരു ഫോൺ കോൾ അതായിരുന്നു എനിക്ക് ധർമജന്റെ വിവാഹം. കുറച്ചു കാലങ്ങൾക്കിപ്പുറം നിയമപരമായി ആരുമറിയാതെ റജിസ്റ്റർ ചെയ്താലും മതിയായിരുന്നു. എന്നാൽ മക്കളെ മുന്നിൽ നിർത്തി മാലയിട്ടൊരു കല്യാണം.. വിവാഹ വേഷത്തിൽ 2 ഫോട്ടോ.
ഗംഭീരമായി. അന്നും ഇന്നും അത് അവന്റെ ജീവിതമാണ്.. അവന്റെ തീരുമാനവും സന്തോഷവും ആണ്. അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെ ആണ്.’’
പതിനാറു വർഷം മുമ്പ് ഒളിച്ചോടി വിവാഹം കഴിച്ചവരാണ് ധർമജനും ഭാര്യ അനൂജയും. ആ സാഹചര്യത്തിൽ ഇവർ വിവാഹം റജിസ്റ്റർ ചെയ്തിരുന്നില്ല. പിന്നീട് മക്കളുടെ ഭാവിക്കും സുരക്ഷയ്ക്കും കരുതി വിവാഹം റജിസ്റ്റർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
English Summary:
Ramesh Pisharati Celebrates Dharmajan’s ‘Second Time’ Marriage: A Look at Their Heartfelt Friendship
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-rameshpisharody mo-entertainment-movie-dharmajan-bolgatty 1mr50bvfrgf8qofsm524q33ov5 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link