ഗോളടിപ്പിച്ച് റോഡ്രിഗസ്
ഹൂസ്റ്റണ്‍: കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരം കൊളംബിയ ജയത്തോടെ തുടങ്ങി. ഹാമിഷ് റോഡ്രിഗസ് ഒരുക്കിയ അസിസ്റ്റിൽ കൊളംബിയ 2-1ന് പരാഗ്വെയെ പരാജയപ്പെടുത്തി. ഈ ജയത്തോടെ കൊളംബിയയുടെ തോൽവിയറിയാതെയുള്ള കുതിപ്പ് 24 ആയി. കൊളംബിയയുടെ തുർച്ചയായ ഒന്‍പതാമത്തെ ജയമാണിത്. 2022 ഫെബ്രുവരിൽ അർജന്റീനയോടെ 1-0ന് തോറ്റശേഷം 2022 മാർച്ച് മുതൽ കൊളംബിയ 19 ജയവും അഞ്ചു സമനിലയും ഇതുവരെ നേടിയിട്ടുണ്ട്. ആദ്യ പകുതിയിൽത്തന്നെ കൊളംബിയ രണ്ടു ഗോൾ ലീഡ് നേടി. ഡാനിയൽ മ്യൂനോസും ജെഫേഴ്സണ്‍ ലെർമയുമാണു വലകുലുക്കിയത്. പരാഗ്വെയ്ക്കായി യൂലിയോ എൻസിസോ ഗോൾ നേടി. 32-ാം മിനിറ്റിൽ റോഡ്രിഗസിന്റെ ക്രോസ് ഹെഡറിലൂടെ മ്യുനോസ് വലയിലാക്കി. പത്തു മിനിറ്റ് കഴിഞ്ഞ് ഫ്രീകിക്കിൽനിന്നു തൊടുത്ത പന്തിൽ തലവച്ച ലെർമ കൊളംബിയയുടെ ലീഡ് ഉയർത്തി. 69-ാം മിനിറ്റിൽ ഒരു ഗോൾ പരാഗ്വെ മടക്കി.
Source link