പാലക്കാട്: മെഡിക്കൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥി വിഷ്‌ണുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രി 11 മണിയോടെയായിരുന്നു സംഭവം. സഹപാഠികൾ ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോൾ വിഷ്ണുവിനെ മുറിയിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷ്‌ണുവിന് മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായിട്ടാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Source link