ASTROLOGY

ഇന്നത്തെ നക്ഷത്രഫലം, ജൂൺ 26, 2024


ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ കൂറുകാർക്കും വ്യത്യസ്ത ഫലങ്ങളാണ്. ചിലർക്ക് ഇന്ന് ജോലിയിൽ നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങി പല ജോലികളും ഉത്തരവാദിത്തത്തോടെ പൂർത്തിയാക്കാൻ സാധിക്കും. ധനവരവ്, പ്രശസ്തി, തൊഴിൽ നേട്ടം എന്നിവയൊക്കെ ചില രാശിക്കാർക്ക് ഇന്ന് ഉണ്ടാകും. എന്നാൽ മറ്റുചിലർക്ക് ചെലവ് വർധിക്കുന്ന ദിവസമാണ്. സാമ്പത്തിക സ്ഥിതി മോശമാകുന്നത് ആശങ്ക വർധിപ്പിച്ചേക്കാം. ദാമ്പത്യ ബന്ധം ദൃഢമാകുന്ന അവസരങ്ങളും ഉണ്ടാകും. ഓരോ രാശിക്കാർക്കും ഈ ദിവസം എങ്ങനെയായിരിക്കും? വിശദമായി വായിക്കാം നിങ്ങളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ട് വളരെയധികം അലച്ചിൽ ഉണ്ടാകും. ചില കാര്യങ്ങൾ പൂർത്തിയാക്കാൻ ധാരാളം സമയം വേണ്ടി വന്നേക്കും. അയൽക്കാരുടെ പെരുമാറ്റത്തിൽ തൃപ്തരായിരിക്കില്ല. ഇന്ന് വളരെയധികം ചിന്താപൂർവം പ്രവർത്തിക്കേണ്ടതുണ്ട്. ചില കാര്യങ്ങളിൽ നിങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി അല്പം മോശമായിരിക്കും. കുട്ടികളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ അവസാനിക്കുന്നതാണ്.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)തീരാതെ കിടന്നിരുന്ന ചില ജോലികൾ പൂർത്തിയാക്കാൻ അവസരം ലഭിക്കുന്നതാണ്. ഇന്ന് നിങ്ങൾ വളരെ സന്തോഷത്തോടെ കാണപ്പെടും. ചില സഹപ്രവർത്തകർ നിങ്ങളുടെ ജോലിയിൽ തടസ്സം സൃഷ്ടിക്കാനിടയുണ്ട്. വ്യക്തിജീവിതത്തിൽ പങ്കാളിയുമായി വളരെക്കാര്യങ്ങൾ സംസാരിക്കാനിടയുണ്ട്. ഇത് നിങ്ങളുടെ ബന്ധം ദൃഢമാക്കും. സഹോദരന്റെ നിർദ്ദേശങ്ങൾ നിങ്ങളുടെ ബിസിനസിന് ഗുണം ചെയ്യും. വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ പുരോഗതി പ്രകടമാക്കും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)ദിവസം ആരംഭിക്കുന്നതുതന്നെ ജോലികൾ എല്ലാം കൃത്യമായി എങ്ങനെ പൂർത്തിയാക്കണം എന്ന ചിന്തയോടെയായിരിക്കും. ഇതിനാൽ തന്നെ ആശങ്കയും നിലനിൽക്കും. തീരാതെ കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ ഓടിനടക്കേണ്ടി വരും. പങ്കാളിയുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ഗൃഹത്തിൽ അതിഥി സന്ദർശനം ഉണ്ടായേക്കും. ഇന്ന് ചെലവുകൾ കൂടാനിടയുണ്ട്. ചില ഘട്ടങ്ങളിൽ സുഹൃത്തുക്കളുടെ പൂർണ്ണ പിന്തുണ ലഭിക്കും. ചില സ്രോതസ്സുകളിൽ നിന്ന് ധനവരവ് ഉണ്ടാകും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കർക്കടക കൂറുകാർക്ക് ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. ഭാഗ്യം നിങ്ങളെ തുണയ്ക്കുന്ന ദിവസം കൂടിയായിരിക്കും. ചില വസ്തുക്കൾ നിങ്ങളുടെ കൈവശം വന്നുചേരും. ഇന്ന് ചെലവും കൂടാനിടയുണ്ട്. സന്താനങ്ങളിൽ നിന്ന് നല്ല വാർത്ത ലഭിക്കുന്നത് ആശ്വാസകരമാകും. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കാൻ അവസരമുണ്ട്. ഇന്ന് സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടാൻ സാധിക്കും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.ചിങ്ങം (മകം, പൂരം, ഉത്രം ¼)ചിങ്ങക്കൂറുകാർക്ക് ഇന്ന് ഭാഗ്യ ദിനമാണെന്ന് വേണമെങ്കിൽ പറയാം. ചില സാഹചര്യങ്ങളിൽ ഭാഗ്യം നിങ്ങൾക്ക് തുണയാകും. ബിസിനസിൽ ചില മാറ്റങ്ങൾ കൊണ്ടുവരുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. വ്യാപാരത്തിൽ വിശ്വസ്തത പുലർത്താൻ ശ്രദ്ധിക്കുക. സഹജീവികളോട് കരുണ കാണിക്കുന്നതിലും ശ്രദ്ധ വേണം. സംസാരവും പെരുമാറ്റവും പരുഷമാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. സൗമ്യമായ പെരുമാറ്റത്തിലൂടെ ആളുകളുടെ ഹൃദയം കീഴടക്കാൻ നിങ്ങൾക്ക് സാധിക്കും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)കന്നിക്കൂറുകാർക്ക് ഇന്ന് ശുഭദിനമാണ്. പല ഭാഗങ്ങളിൽ നിന്ന് സഹായം ലഭിക്കുന്നതാണ്. കുടുംബത്തിലെ എല്ലാവരും നിങ്ങൾക്ക് പിന്തുണ നൽകും. നിങ്ങളുടെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുമ്പോട്ട് പോകുന്നതായിരിക്കും നല്ലത്. കൃത്യ സമയത്ത് തന്നെ ജോലികൾ പൂർത്തിയാക്കാൻ ശ്രമിക്കുക. ബിസിനസ് ചെയ്യുന്നവർക്കും ഇന്ന് ഗുണകരമായ ദിവസമാണ്. വാഗ്വാദങ്ങളിൽ നിന്നും സംഘർഷഭരിതമായ സാഹചര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)തുലാക്കൂറുകാർക്ക് ഇന്ന് സന്തോഷം വർധിക്കും. ശുഭകരമായ കാര്യങ്ങൾ സംഭവിക്കാനിടയുണ്ട്. വ്യക്തിപരമായ കാര്യങ്ങൾക്കായി സമയം ചെലവിടുന്നതാണ്. അടുത്ത സുഹൃത്തിന്റെ പിന്തുണയോടെ ചില തെറ്റുകൾ തിരുത്താൻ അവസരമുണ്ടാകും. സമയം ഫലപ്രദമായി വിനിയോഗിക്കുന്നതിൽ നിങ്ങൾ വിജയിക്കും. സ്ഥിര വരുമാനത്തിൽ ജോലി ചെയ്യുന്നവർക്കും വ്യാപാരികൾക്കും ഇന്ന് നേട്ടമുണ്ടാക്കാൻ സാധിക്കുന്ന ദിവസമാണ്.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)വൃശ്ചികക്കൂറുകാർക്ക് ഇന്ന് ശുഭകരമായ ദിവസമാണ്. സംതൃപ്തി അനുഭവപ്പെടുന്ന ദിവസമായിരിക്കും. തൊഴിൽ രംഗത്തെ സാഹചര്യങ്ങൾ മെച്ചപ്പെടും. സ്ഥിര വരുമാനക്കാരായവർക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുന്ന ദിവസം കൂടിയാണ്. സമൂഹത്തിൽ സ്വാധീനമുള്ള ഒരു വ്യക്തിയുടെ ഉപദേശം നിങ്ങൾക്ക് ഭാവിയിൽ ഗുണം ചെയ്യും. ഇന്ന് മുതൽ ജീവിതത്തിൽ ഗുണകരമായ ചില മാറ്റങ്ങൾ സംഭവിക്കാനിടയുണ്ട്. ആരോഗ്യ കാര്യത്തിൽ ഒരല്പം കരുതൽ ആവശ്യമാണ്.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ഗ്രഹങ്ങളുടെ മാറ്റം മൂലം ഇക്കൂട്ടർക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. പല സ്രോതസുകളിലൂടെ ധനവരവ് ഉണ്ടാകും. ഇതോടെ പല സാമ്പത്തിക പ്രശ്നങ്ങൾക്കും പരിഹാരമാകും. പൂർത്തിയാകാതെ കിടന്നിരുന്ന പല ജോലികളും ഇന്ന് ചെയ്തുതീർക്കാൻ കഴിയും. പ്രതിസന്ധി ഘട്ടങ്ങളിൽ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ ഉണ്ടാകുന്നത് വലിയ ആശ്വാസമാകും. അടുത്ത സുഹൃത്തുക്കളിൽ നിന്ന് സാധ്യമായ സഹായങ്ങളെല്ലാം ലഭിക്കും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)മകരക്കൂറുകാർക്ക് ഇന്ന് തിരക്കേറിയ ദിവസമായിരിക്കും. എന്നിരുന്നാലും വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ സാധിച്ചേക്കും. മാനസിക സന്തോഷം അനുഭവിക്കും. മുൻഗണനാടിസ്ഥാനത്തിൽ ബിസിനസിലായിരിക്കും നിങ്ങളുടെ ശ്രദ്ധ. വ്യാപാരം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്‌തേക്കും. ജോലിസ്ഥലത്ത് ജാഗ്രത പാലിക്കേണ്ടതുണ്ട്. ആരെങ്കിലും നിങ്ങൾക്കെതിരെ തിരിഞ്ഞേക്കാം.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)രാശിഫലം അനുസരിച്ച് ഇന്ന് നിങ്ങളുടെ ജീവിതത്തിൽ ശുഭകരമായ ഫലങ്ങൾ കാണുന്നു. ധനവരവ് കൂടും. ജോലിയിൽ നേട്ടം, സമൂഹത്തിൽ പ്രശസ്തി എന്നിവ ഫലമാണ്. എതിരാളികളുടെ നീക്കങ്ങളെ പരാജയപ്പെടുത്താൻ സാധിക്കും. നിങ്ങളുടെ ചില പ്രയത്നങ്ങൾ വിജയത്തിലെത്തും. കൂടുതൽ ഉത്സാഹഭരിതരായി കാണപ്പെടും. ദാമ്പത്യ ജീവിതവും പ്രണയ ജീവിതവും സന്തോഷത്തോടെ മുമ്പോട്ട് പോകും. നിങ്ങളെ അലട്ടിയിരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)മീനക്കൂറുകാർക്ക് ഇന്ന് സന്തോഷകരമായ ദിവസമാണ്. ഐശ്വര്യവും ഭാഗ്യവും ഇക്കൂട്ടർക്കൊപ്പമുണ്ടാകും. ദീർഘനാളായി ഉണ്ടായിരുന്ന ആഗ്രഹം സഫലമാകും. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കാനിടയുണ്ട്. മതപരമായ പ്രവർത്തനങ്ങളിൽ താല്പര്യം വർധിക്കുകയും അത്തരം കാര്യങ്ങളുടെ ഭാഗമാവുകയും ചെയ്യും. ഇന്ന് നിങ്ങൾക്ക് യാത്ര വേണ്ടി വന്നേക്കും. കുടുംബത്തോടൊപ്പം സമയം ചെലവിടുന്നതുവഴി സമ്മർദ്ദത്തിൽ നിന്ന് ആശ്വാസം ലഭിക്കും.


Source link

Related Articles

Back to top button