തിരുവനന്തപുരം: രോഗകാരികളായ ആശുപത്രിമാലിന്യങ്ങൾ വളമാക്കുന്ന സാങ്കേതികവിദ്യ സാധൂകരിക്കുന്നതിനായി സിഎസ്ഐആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്ഐആർ എൻഐഐഎസ്ടി) ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായി ധാരണാപത്രം ഒപ്പിട്ടു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള സിഎസ്ഐആർ ലാബുകളിൽ സംഘടിപ്പിക്കുന്ന ‘വണ്‍ വീക്ക് വണ്‍ തീം’ പരിപാടിയിയുടെ ഭാഗമായി തിങ്കളാഴ്ച ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ചടങ്ങിലാണു ധാരണാപത്രം കൈമാറിയത്. എൻഐഐഎസ്ടിയുടെ തിരുവനന്തപുരം പാപ്പനംകോട്ടെ ലാബിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇതിലൂടെ ആശുപത്രിമാലിന്യങ്ങൾ വളരെ പെട്ടെന്നുതന്നെ അണുനശീകരണം നടത്തുകയും ഖരമാലിന്യമാക്കി മാറ്റുകയും ചെയ്യും. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രിയും സിഎസ്ഐആർ വൈസ് പ്രസിഡന്റുമായ ഡോ. ജിതേന്ദ്ര സിംഗിന്റെ സാന്നിധ്യത്തിൽ സിഎസ്ഐആർഎൻഐഐഎസ്ടി ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ എയിംസ് ഡയറക്ടർ ഡോ. എം. ശ്രീനിവാസിനു ധാരണാപത്രം കൈമാറി.

Source link