ചന്ദ്രനിൽനിന്ന് സാന്പിളുമായി ചൈനീസ് പേടകം തിരിച്ചെത്തി
ബെയ്ജിംഗ്: ചന്ദ്രന്റെ വിദൂരപ്രദേശത്തെ സാന്പിളുമായി ചൈനീസ് പേടകം ഭൂമിയിൽ തിരിച്ചെത്തി. ഇന്നലെ ഇന്നർമംഗോളിയ മരൂഭൂമിയിൽ ഇറങ്ങിയ ചാംഗ് ഇ-6ലെ പേകടത്തിലുള്ള മണ്ണിനു ഗ്രഹങ്ങളുടെ ഉദ്ഭവത്തെക്കുറിച്ചുള്ള സൂചനകൾ നല്കാൻ കഴിയുമെന്നു ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു. ഭൂമിക്ക് അഭിമുഖമായി ഒരിക്കലും വരാത്ത ചന്ദ്രന്റെ ഭാഗത്ത് പര്യവേക്ഷണ പേടകം ഇറക്കാൻ ചൈനയ്ക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇവിടെ ജലം ഉണ്ടായിരുന്നിരിക്കാമെന്നാണു കരുതുന്നത്. രണ്ടു മാസം മുന്പാണ് ചാംഗ് ഇ-6 പേടകം വിക്ഷേപിച്ചത്. ദൗത്യവിജയത്തിൽ പങ്കെടുത്തവരെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് അഭിനന്ദിച്ചു.
Source link