CINEMA

കാർ വായുവിൽ. അതിനുള്ളിൽ തല അജിത്. ഇത് വൈറൽ സാഹസിക സ്റ്റണ്ട്

കാർ വായുവിൽ. അതിനുള്ളിൽ തല അജിത്. ഇത് വൈറൽ സാഹസിക സ്റ്റണ്ട് | Thala Ajith, stund, viral

കാർ വായുവിൽ. അതിനുള്ളിൽ തല അജിത്. ഇത് വൈറൽ സാഹസിക സ്റ്റണ്ട്

മനോരമ ലേഖിക

Published: June 25 , 2024 03:05 PM IST

1 minute Read

‘വിടാമുയർച്ചി’ എന്ന ചിത്രത്തിൽ ഡ്യൂപ്പില്ലാതെ കാറോടിച്ച് അതിസാഹസികമായ ആക്ഷൻ സ്വീക്വൻസ് ചെയ്യുന്ന തല അജിത്തിന്റെ സ്റ്റണ്ട് വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഞെട്ടിപ്പിക്കുന്ന ആക്സിഡന്റ് രംഗങ്ങൾക്ക് പിന്നാലെ മറ്റൊരു ആക്ഷൻ സീക്വൻസിൽ അഭിനയിക്കുന്ന അജിത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഡ്യൂപ്പില്ലാതെ, ആകാശത്ത് ചിത്രീകരിച്ച രംഗംങ്ങൾ അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. അജിത്തും മറ്റൊരു സഹനടനും ഇരിക്കുന്ന കാർ, ക്രയിൻ ഉപയോഗിച്ച് വായുവിൽ ഉയർത്തി നിർത്തിയ ശേഷം തലകീഴായി കറക്കുന്നതാണ് വീഡിയോ. അഞ്ച് തവണ തലകീഴായി കറങ്ങിയ ശേഷമാണ് കാർ താഴെയിറക്കുന്നത്.

അജിത്തിന്റെ ആരാധകരുൾപ്പെടെ നിരവധി നെറ്റിസണ്മാരാണ് താരത്തിന്റെ സിനിമയോടുള്ള ആത്മാർത്ഥതയെ അഭിനന്ദിച്ച് കമന്റ് പങ്കുവയ്ക്കുന്നത്. വിടാമുയർച്ചിയുടെ ഷൂട്ടിങ്ങിനിടെ അജിത്തും സഹതാരവും സഞ്ചരിക്കുന്ന കാർ അപകടത്തിൽ പെടുന്ന മറ്റൊരു വീഡിയോയാണ് കഴിഞ്ഞ മാസം വൈറലായത്. അജിത് അതിവേഗത്തിൽ ഓടിക്കുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുന്ന സീനാണിത്. ഓടുന്ന കാർ പൊടുന്നനെ രണ്ട് വശത്തേക്കും വെട്ടിത്തിരിക്കുന്നതും പിന്നാലെ റോഡിന് സമീപത്തേക്ക് തലകീഴായി മറിയുന്നതും കാണാം. കഴിഞ്ഞ വർഷം ഒക്‌ടോബർ, നവംബർ മാസങ്ങളിലായി അസർബൈജാനിൽ വച്ച് ചിത്രത്തിന്‍റെ ദൈര്‍ഘ്യമേറിയ ഷെഡ്യൂള്‍ പൂർത്തിയായിരുന്നു. ഈ സമയം നടന്ന അപകടത്തിന്റെ വീഡിയോയാണ് കഴിഞ്ഞ മാസം ശ്രദ്ധനേടിയത്.
സിനിമയുടെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലറാണ് ‘വിടാമുയർച്ചി’. ചിത്രത്തിൽ തൃഷയാണ് നായിക. സഞ്ജയ് ദത്ത്, അർജുൻ സർജ, ആരവ്, റെജീന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ.

English Summary:
Thala Ajith’s stunt video in the film ‘Vitamuyirchi’, where he drives a car without a dupe, has gone viral on social media. After the shocking accident scenes, the video of Ajith acting in another action sequence is now gaining attention.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie 5cib5p2fv35mc4852afg5tr3na mo-entertainment-common-tamilmovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-ajith


Source link

Related Articles

Back to top button