KERALAMLATEST NEWS

നഷ്ട പരിഹാരമില്ല: നമ്പി രാജേഷിന്റെ കുടുംബത്തെ കൈവിട്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ്

തിരുവനന്തപുരം : എയർ ഇന്ത്യ സമരം കാരണം കുടുംബത്തെ അവസാനമായി കാണാനാകാതെ മരിച്ച നമ്പി രാജേഷിന്റെ കുടുംബത്തെ കൈവിട്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ്. മരണത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും,ടിക്കറ്റ് തുക യഥാസമയം റീഫണ്ട് ചെയ്തെന്നും മരണത്തിന് കാരണമായ സംഭവങ്ങൾ കമ്പനിയുടെ നിയന്ത്രണത്തിന് അതീതമായിരുന്നുവെന്നും എയർ ഇന്ത്യ എക്‌സ്‌പ്രസ് അധികൃതർ കുടുംബത്തെ അറിയിച്ചു.

അർഹതപ്പെട്ട നഷ്ടപരിഹാരം ലഭിക്കണമെന്ന് രാജേഷിന്റെ കുടുംബം കഴിഞ്ഞമാസം അയച്ച മെയിലിനാണ് എയർ ഇന്ത്യ ഇന്നലെ മറുപടി നൽകിയത്. വിശദീകരണം ഇങ്ങനെ- മേയ് എട്ടിനും ഒമ്പതിനും എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കിയത് കാരണം നിങ്ങളുടെ കുടുംബത്തിന് ഉണ്ടായ നഷ്ടം ഞങ്ങൾ മനസിലാക്കുന്നു. കാബിൻ ക്രുവിന്റെ ഭാഗത്തുനിന്നുണ്ടായ അനധികൃതമായ സമരം കാരണമാണ് ഫ്‌ളൈറ്റുകൾ റദ്ദാക്കേണ്ടിവന്നത്. ഒരുപാട് ടിക്കറ്റ് ക്യാൻസലേഷൻ ഉണ്ടാവാൻ സാദ്ധ്യതയുള്ളതിനാൽ നിങ്ങൾക്ക് റീഫണ്ട് തരാമെന്ന് എയർ ഇന്ത്യ പറഞ്ഞിരുന്നതാണ്. എന്നാൽ തൊട്ടടുത്ത ദിവസത്തേക്ക് യാത്ര ഷെഡ്യൂൾ ചെയ്യാനായിരുന്നു നിങ്ങൾ തീരുമാനിച്ചത്. നിർഭാഗ്യവശാൽ ഈ ഫ്‌ളൈറ്റും റദ്ദാക്കി. മറ്റു ഫ്‌ളൈറ്റുകൾ വഴി നിങ്ങൾക്ക് യാത്ര തരപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചിരുന്നെങ്കിലും അതും നടന്നില്ല. ഫ്‌ളൈറ്റ് റദ്ദാക്കപ്പെട്ട ദിവസം തന്നെ എയർ ഇന്ത്യ റീഫണ്ട് നടപടികൾ ആരംഭിച്ചു. 30 ദിവസത്തിനുള്ളിൽ റീഫണ്ട് അനുവദിച്ചു. നഷ്ടപരിഹാരം അനുവദിക്കാൻ സാധിക്കില്ലെന്നും എയർ ഇന്ത്യ അറിയിച്ചു.

മേയ് 7നാണ് മസ്‌കറ്റിലെ ജോലിസ്ഥലത്ത് രാജേഷ് കുഴഞ്ഞുവീണത്. ഭർത്താവിനെ കാണാൻ അമൃതയും അമ്മ ചിത്രയും 8ന് രാവിലെയുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സമരം കാരണം വിമാനങ്ങൾ റദ്ദാക്കിയത് അറിയുന്നത്. 13ന് അമൃതയെ തേടിയെത്തിയത് രാജേഷിന്റെ മരണവാർത്തയാണ്.

എയർ ഇന്ത്യയുടെ പ്രതികരണം തങ്ങളെ തളർത്തിയെന്നും ഇനി എന്തെന്ന് അറിയില്ലെന്നും രാജേഷിന്റെ കുടുംബം പറഞ്ഞു. എയർ ഇന്ത്യ സാവകാശം ആവശ്യപ്പെട്ടപ്പോഴും ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. രാജേഷിന്റെ ഭാര്യ അമൃത നഴ്സിംഗ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. മകൻ ശൈലേഷ് എൽ.കെ.ജിയിലും ,മകൾ അനിക ഒന്നാം ക്ലാസിലും..


Source link

Related Articles

Back to top button