ചെബോത്ത് ഗോളിൽ ഹംഗറി
സ്റ്റുട്ഗർട്ട്: ഇൻജുറി ടൈമിന്റെ അവസാന നിമിഷത്തിൽ നേടിയ ഗോളിന്റെ ബലത്തിൽ സ്കോട്ലൻഡിനെ 1-0ന് തോൽപിച്ച് ഹംഗറി ഗ്രൂപ്പ് എയിൽനിന്ന് മൂന്നാം സ്ഥാനക്കാരായി. മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്താമെന്ന പ്രതീക്ഷയിലാണ് ഹംഗറി. കെവിൻ ചെബോത്താണ് (90+10) സമനിലയിൽ അവസാനിക്കുമെന്നുറപ്പിച്ച മത്സരത്തിൽ ഹംഗറിയുടെ രക്ഷകനായത്. മൂന്നു മത്സരങ്ങളിൽ നിന്ന് മൂന്നു പോയിന്റുള്ള ഹംഗറി മൂന്നാംസ്ഥാനത്താണ്. ചെബോത്ത് ഹംഗറിക്കായി നേടുന്ന ആദ്യ ഗോളുമാണിത്. 2024 യൂറോ കപ്പിൽ രണ്ടാംപകുതിയുടെ സ്റ്റോപ്പേജ് ടൈമിൽ പിറക്കുന്ന എട്ടാമത്തെ ഗോളാണ് ഹംഗറി നേടിയത്. 1980ൽ യൂറോ കപ്പിൽ ഗ്രൂപ്പ് സംവിധാനം ആരംഭിച്ചശേഷം ഇത്രയും ഗോൾ സ്റ്റോപ്പേജ് ടൈമിൽ പിറക്കുന്നത് ആദ്യമായാണ്.
Source link