ന്യൂയോർക്ക്: ടെസ്ല സ്ഥാപകൻ എലോൺ മസ്കിന് കൂട്ടുകാരിയും ന്യൂറാലിങ്ക് കന്പനി എക്സിക്യൂട്ടീവുമായ ഷിവോൺ സിലിസിൽ ഈ വർഷം 12-ാമത്തെ കുട്ടി പിറന്നു. മസ്ക് തന്നെയാണ് സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോം കന്പനിയായ എക്സിലൂടെ ഇക്കാര്യം അറിയിച്ചത്. 12-ാമത്തെ കുട്ടി ജനിച്ചത് രഹസ്യകാര്യമല്ലെന്നും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അറിയാമെന്നും മസ്ക് പറഞ്ഞു. മസ്കിന് സിലിസിൽ ജനിക്കുന്ന മൂന്നാമത്തെ കുട്ടിയാണിത്. വലിയ കുടുംബങ്ങൾ ഉണ്ടാകണമെന്നും ജനനനിരക്ക് കുറയുന്നത് വലിയ അപകടമാണെന്നും 2022ൽ മസ്ക് പ്രതികരിച്ചിരുന്നു. പോപ് ഗായിക ഗ്രിമെസുമായുള്ള ബന്ധത്തിൽ മസ്കിന് മൂന്നു കുട്ടികളുണ്ട്. മുൻ ഭാര്യമാരായ ജസ്റ്റിൻ മസ്കുമായുള്ള ബന്ധത്തിൽ അഞ്ചു മക്കളും തലുല റിലെയിൽ ഒരു കുട്ടിയുമുണ്ട്. എന്നാൽ, തനിക്ക് എത്ര മക്കളുണ്ട് എന്ന വിവരം മസ്ക് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
Source link