കൽപ്പറ്റ: വയനാട് ബാണാസുരസാഗർ അണക്കെട്ടിൽ കടുവ. ബോട്ട് സവാരി നടത്തുകയായിരുന്ന വിനോദസഞ്ചാരികൾക്ക് മുമ്പിലാണ് കടുവ പ്രത്യക്ഷപ്പെട്ടത്. അണക്കെട്ടിലെ വെള്ളത്തിൽ നീന്തുന്ന കടുവയെയാണ് കണ്ടത്.ഏതാനും ആഴ്ചകൾക്ക് മുമ്പ് വയനാട് ജില്ലയിലെത്തിയ തമിഴ്നാട് സ്വദേശികളാണ് ദൃശ്യങ്ങൾ പകർത്തിയത്.
സാധാരണ ,തുമ്പിക്കൈ മാത്രം പുറത്തിട്ട് മണിക്കൂറുകളോളം കാട്ടാന നീന്താറുണ്ട്. എന്നാൽ കടുവ നീന്തുന്നത് അപൂർവ കാഴ്ചയാണ്. വെള്ളത്തിൽ കടുവയെ കണ്ടതോടെ വിനോദസഞ്ചാരികൾ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങി. നീന്തി കരയിലേക്ക് കയറിയ കടുവ സ്വകാര്യത്തോട്ടത്തിലേക്കാണ് ഓടിക്കയറിയത്.. കടുവയെ കണ്ട സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ഡാം അധികൃതർ അറിയിച്ചു. കുറ്റിയാംവയൽ ഫോറസ്റ്റ് കീഴിൽ വരുന്ന ചൂരാണി പാലത്തനോട് ചേർന്ന് കടുവയെ കണ്ടതായുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ജനവാസമില്ലാത്ത പ്രദേശമാണിത്. പ്രദേശവാസികൾക്കോ വിനോദസഞ്ചാരികൾക്കോ യാതൊരുവിധ ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.
Source link