കുറച്ച് താമസിച്ചെങ്കിലും സംഗതി വൈറൽ; വിജയ്ക്ക് ജന്മദിനാശംസകളുമായി തൃഷ

കുറച്ച് താമസിച്ചെങ്കിലും സംഗതി വൈറൽ; വിജയ്ക്ക് ജന്മദിനാശംസകളുമായി തൃഷ | Trisha Krishnan Vijay

കുറച്ച് താമസിച്ചെങ്കിലും സംഗതി വൈറൽ; വിജയ്ക്ക് ജന്മദിനാശംസകളുമായി തൃഷ

മനോരമ ലേഖകൻ

Published: June 24 , 2024 11:03 AM IST

1 minute Read

വിജയ്‌യ്‌ക്കൊപ്പം തൃഷ

അൻപതാം ജന്മദിനം ആഘോഷിക്കുകയാണ് ദളപതി വിജയ്. ലോകമെമ്പാടുമുള്ള നിരവധി ആരാധകരും സഹപ്രവർത്തകരും താരത്തിന് ആശംസനേർന്ന ചിത്രങ്ങളും പോസ്റ്റുകളും പങ്കുവച്ചു. ഇപ്പോഴിതാ, നടി തൃഷ കൃഷ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ജന്മദിനാശംസയാണ് ശ്രദ്ധനേടുന്നത്. കുറച്ച് താമസിച്ചാണ് ആശംസ എത്തിയതെങ്കിലും തൃഷ പങ്കുവച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ലിഫ്റ്റിൽ നിന്നെടുത്ത സെൽഫി ചിത്രമാണ് താരം പോസ്റ്റു ചെയ്തത്. ‘‘ശാന്തത ഒരു കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റ് ശാന്തതയിലേക്ക് ! ഇനിയും ഒരുപാട് നാഴികക്കല്ലുകളിലേക്ക്,’’-ചിത്രത്തിന് അടിക്കുറിപ്പായി തൃഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘ലിയോ’ ആണ് ഇരുവരും ഒന്നിച്ച് ഒടുവില്‍ പുറത്തുവന്ന ചിത്രം. ലോകേഷ കനകരാജ് സംവിധാനം ചെയ്​ത സിനിമ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു.

English Summary:
Trisha Krishnan shares a mirror selfie with Vijay for his birthday

7rmhshc601rd4u1rlqhkve1umi-list 4am6aokmr536dlhdhvc7vtb49u mo-entertainment-common-kollywoodnews mo-entertainment-movie-vijay f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-trishakrishnan


Source link
Exit mobile version