KERALAMLATEST NEWS

പച്ചക്കറി വില നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പി. പ്രസാദ്

തൊടുപുഴ: പച്ചക്കറി വില നിയന്ത്രിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് കൃഷി മന്ത്രി പി. പ്രസാദ് തൊടുപുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. വിപണിയിൽ മനപൂർവം വിലക്കയറ്റം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കും. കേരളത്തിന് പുറത്ത് വില കൂടി നിൽക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം. ഹോർട്ടികോർപ്പ് വഴി പച്ചക്കറി സമാഹരിക്കും ഹോർട്ടികോർപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും കൃഷി നാശമുണ്ടായവർക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button