ഞാനതു കണ്ടില്ല, അദ്ദേഹത്തോട് മാപ്പ് ചോദിക്കുന്നു: ആരാധകനെ തള്ളിയിട്ട സംഭവത്തിൽ നാഗാർജുന

ഞാനതു കണ്ടില്ല, അദ്ദേഹത്തോട് മാപ്പ് ചോദിക്കുന്നു: ആരാധകനെ തള്ളിയിട്ട സംഭവത്തിൽ നാഗാർജുന | Nagarjuna Fan
ഞാനതു കണ്ടില്ല, അദ്ദേഹത്തോട് മാപ്പ് ചോദിക്കുന്നു: ആരാധകനെ തള്ളിയിട്ട സംഭവത്തിൽ നാഗാർജുന
മനോരമ ലേഖകൻ
Published: June 24 , 2024 11:36 AM IST
1 minute Read
വൈറൽ വിഡിയോയിൽ നിന്നും. ചിത്രത്തിനു കടപ്പാട്: https://x.com/viralbhayani77
തന്നെ കാണാനെത്തിയ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥൻ തള്ളി വീഴ്ത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് നടൻ നാഗാർജുന. ‘‘ഇപ്പോഴാണ് ഈ വിഡിയോ ശ്രദ്ധയിൽപ്പെട്ടത്. ഇതൊരിക്കലും നടക്കരുതായിരുന്നു. ആ മാന്യവ്യക്തിയോട് ഞാൻ മാപ്പുചോദിക്കുന്നു. ഭാവിയിൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻവേണ്ട മുൻകരുതലുകളെടുക്കും”, നാഗാർജുന എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രതികരിച്ചു.
This just came to my notice … this shouldn’t have happened!! I apologise to the gentleman and will take necessary precautions that it will not happen in the future !! https://t.co/d8bsIgxfI8— Nagarjuna Akkineni (@iamnagarjuna) June 23, 2024
ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ചായിരുന്നു സംഭവം. വിമാനത്താവളത്തിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നടന്നുവരുന്ന നാഗാർജുനയേയും ധനുഷിനേയും കണ്ട് കടയിലെ ജീവനക്കാരൻ നടന്റെ അടുത്തേക്ക് ചെല്ലുകയായിരുന്നു. എന്നാൽ, ഇയാളെ നടന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ ശക്തിയായി തള്ളി മാറ്റുകയായിരുന്നു. വലിയ വീഴ്ചയിൽനിന്ന് കഷ്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്.
ഈ നടന്നതൊന്നും നാഗാർജുന ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ, ആരാധകന് എന്തെങ്കിലും പറ്റിയോ എന്ന് ധനുഷ് തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.
വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ നടനെതിരെ വ്യാപകമായ വിമർശനങ്ങളും ഉയർന്നു. തുടർന്നാണ് നാഗാർജുന പ്രതികരണവുമായെത്തിയത്.
English Summary:
Nagarjuna apologises as video of bodyguards mistreating fan goes viral
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-common-kollywoodnews mo-entertainment-movie-dhanush 7ltops5led166doipagkg86gqn f3uk329jlig71d4nk9o6qq7b4-list
Source link