തിരുവനന്തപുരം: വയനാട് സൗത്ത് ഡി.എഫ്.ഒയായി അജിത് കെ. രാമനെ നിയമിച്ചു. കണ്ണൂർ ഫ്ലൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒയാണ്. സുഗന്ധഗിരി മരംമുറി കേസിൽ ആരോപണ വിധേയയായ എ. ഷജ്നയെ കാസർകോടേക്ക് സ്ഥലംമാറ്റിയ ഒഴിവിലേക്കാണ് നിയമനം. വയനാട്ടിലെ സാഹചര്യം പരിഗണിച്ചാണ് അടിയന്തര നടപടിയെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു.
സുഗന്ധഗിരി മരംമുറി കേസിൽ നടപടിയെടുക്കുന്നതിൽ ഷജ്ന വീഴ്ചവരുത്തിയതായി വനംവകുപ്പ് വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്ന് ഷജ്നയെ സസ്പെൻഡ് ചെയ്തിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. വിശദീകരണം തേടാതെയാണ് സസ്പെൻഡ് ചെയ്തതെന്ന ആരോപണത്തെ തുടർന്നാണ് നടപടി പിൻവലിച്ചത്. ഇതിനു പിന്നാലെയാണ് ഷജ്നയെ കാസർകോട്ടേക്ക് സ്ഥലംമാറ്റിയത്. ജീവനും സ്വത്തിനും ഭീഷണിയായി നിന്നിരുന്ന 20 മരങ്ങൾ മുറിക്കാനെന്ന പേരിൽ 120ഓളം മരങ്ങൾ മുറിച്ചുകടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ കൽപ്പറ്റ റേഞ്ചർ, സ്പെഷ്യൽ ഓഫീസർ എന്നിവരടക്കം 9 പേർക്കെതിരേ നടപടിയെടുത്തിരുന്നു.
Source link