KERALAMLATEST NEWS
സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിലും കോഴിക്കോട് മിംസ് കോളേജ് ഒഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്‌സി (എം.എൽ.ടി) കോഴ്സിലെ പ്രവേശനത്തിന് റഗുലർ അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 27ന് എൽ.ബി.എസ് ഹെഡ് ഓഫീസിലും റീജിയണൽ ഓഫീസിലുമാണ് സ്പോട്ട് അഡ്മിഷൻ നടക്കുക. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ നേരിട്ട് ഹാജരായി രാവിലെ 11ന് മുമ്പ് രജിസ്റ്റർ ചെയ്യണം. മുൻ അലോട്ട്മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയവർ എൻ.ഒ.സി കൊണ്ടുവരണം. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2560363, 364.
Source link