WORLD

റഷ്യയിൽ പള്ളികൾക്കും പോലീസിനും നേരെ വെടിവെപ്പ്: 9 പേർ കൊല്ലപ്പെട്ടു; 25 പേര്‍ക്ക് പരിക്ക്


മോസ്‌കോ: റഷ്യയിലെ ഡാഗസ്താന്‍ പ്രവിശ്യയില്‍ വ്യത്യസ്ത ഇടങ്ങളിലുണ്ടായ വെടിവെപ്പില്‍ ഒൻപത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഡെര്‍ബന്റ്, മഖച്കല എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ആരാധനാലയങ്ങള്‍ക്കും പോലീസ് എയ്ഡ് പോസ്റ്റുകള്‍ക്കും നേരെയായിരുന്നു ആക്രമണം. മരിച്ചവരില്‍ പോലീസുകാരും ഒരു വൈദികനും പള്ളിയിലെ സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡബര്‍ന്റിലെ ജൂത ദേവാലയം അഗ്നിക്കിരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.


Source link

Related Articles

Back to top button