WORLD
കാട്ടുതീ: 13 പേർ അറസ്റ്റിൽ

ആഥൻസ്: ഗ്രീസിലെ ഹൈഡ്ര ദ്വീപിൽ കാട്ടുതീ പടർന്ന സംഭവത്തിൽ 13 പേർ അറസ്റ്റിലായി. ആഡംബര ബോട്ടിൽ വിനോദസഞ്ചാരത്തിന് എത്തിയവരാണ് അറസ്റ്റിലായത്. ബോട്ടിൽനിന്നാണു തീ പടർന്നതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ ഹൈഡ്രയിലെ ഏക പൈൻമരക്കാട് വലിയതോതിൽ നശിച്ചു. അറസ്റ്റിലായവർ ഗ്രീക്ക് പൗരന്മാരാണ്.
Source link