പാരീസ്: ഫ്രഞ്ച് തലസ്ഥാനത്ത് യഹൂദരെ ആക്രമിക്കാൻ പദ്ധതിയിട്ട രണ്ടു പേർ അറസ്റ്റിലായി. പത്തൊന്പതു വയസുള്ള യുവാവും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായത്. തീവ്രവാദ ആക്രമണത്തിനു ഗൂഢാലോചന നടത്തുകയും ആയുധം കൈവശംവയ്ക്കുകയും ചെയ്തുവെന്ന കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്തയാൾ ബുധനാഴ്ചയും രണ്ടാമൻ വെള്ളിയാഴ്ചയുമാണ് പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഇവർ പാരീസിലെ യഹൂദകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടുവെന്നു പോലീസ് പറയുന്നു. ഇസ്രേലി സേന ഗാസയിൽ പ്രത്യാക്രമണം തുടങ്ങിയശേഷം ആഗോളതലത്തിൽ യഹുദരെ ലക്ഷ്യമിടുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞയാഴ്ച പാരീസ് പ്രാന്തത്തിൽ 12 വയസുള്ള യഹൂദബാലികയെ സമപ്രായക്കാരായ മൂന്ന് ആൺകുട്ടികൾ മാനഭംഗപ്പെടുത്തിയിരുന്നു. അക്രമികൾ പെൺകുട്ടിയുടെ മതത്തെ അധിക്ഷേപിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
Source link