നാൽക്കവല!
കൊളോണ്‍ (ജർമനി): യുവേഫ യൂറോ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ഇ ഏതു ദിശയിലേക്കും സഞ്ചരിക്കാവുന്ന നാൽക്കവല മോഡലിലായി. ഗ്രൂപ്പിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ ബെൽജിയം 2-0ന് റൊമാനിയയെ തോൽപ്പിച്ചതോടെയാണിത്. രണ്ടാം റൗണ്ടിൽ യുക്രെയ്ൻ 2-1ന് സ്ലോവാക്യയെയും ഗ്രൂപ്പിൽ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ നാല് ടീമിനും മൂന്ന് പോയിന്റ് വീതമായി. മൂന്നാം റൗണ്ടിൽ ജയിക്കുന്ന ടീമുകൾ പ്രീക്വാർട്ടറിലേക്ക് മുന്നേറും എന്നതാണ് നിലവിലെ അവസ്ഥ. ചരിത്രം യുവേഫ യൂറോ കപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗ്രൂപ്പിലെ നാല് ടീമും തുല്യ പോയിന്റുമായി അവസാന പോരാട്ടത്തിന് ഇറങ്ങുന്നത്. ഗ്രൂപ്പ് ഇയിൽ ഒരു ജയവും ഒരു തോൽവിയുമാണ് ബെൽജിയം, റൊമാനിയ, സ്ലോവാക്യ, യുക്രെയ്ൻ ടീമുകൾക്ക്.
Source link