ജിഎസ്ടി: സംസ്ഥാനങ്ങള്‍ക്ക് 60% വിഹിതം ഉറപ്പാക്കണമെന്നു മന്ത്രി ബാലഗോപാല്‍
തിരുവനന്തപുരം: ജിഎസ്ടിയിലെ കേന്ദ്ര സംസ്ഥാന നികുതി പങ്കുവയ്ക്കല്‍ അനുപാതം പുനഃപരിശോധിക്കണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നിലവില്‍ 50:50 എന്നതാണ് അനുപാതം. ഇത് 40:60 ആയി മാറ്റണം. ജിഎസ്ടിയുടെ 60 ശതമാനമെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ഉറപ്പാക്കണമെന്നു ജിഎസ്ടി കൗണ്‍സിലില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. • ഐജിഎസ്ടിയില്‍ അനുകൂല തീരുമാനം ഇ കൊമേഴ്സ് വഴി കച്ചവടം നടത്തുമ്പോള്‍ ഇ കോമേഴ്സ് ഓപ്പറേറ്റര്‍ ഈടാക്കിയ ജിഎസ്ടിയും വ്യക്തമാക്കി ജിഎസ്ടിആര്‍ 8 റിട്ടേണും ഫയല്‍ ചെയ്യേണ്ടതുണ്ട്. റിട്ടേണില്‍ നികുതി എത്രയാണ് എന്നതില്‍ ഉപരിയായി നികുതി ഏതു സംസ്ഥാനത്തേക്കാണ് പോകേണ്ടത് എന്ന വിവരം കൂടി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചതായി ധനമന്ത്രി പറഞ്ഞു. കേരളത്തിന് ഇതു വലിയ പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുകളും സേവനങ്ങളും ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് പോലുള്ള ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ വഴി കേരളത്തില്‍ വില്ക്കുന്നവര് ഇവിടത്തെ ഉപയോക്താക്കളില്‍നിന്ന് ഐജിഎസ്ടി ഈടാക്കുന്നുണ്ട്. എന്നാല്‍ അവര്‍ സമര്‍പ്പിക്കുന്ന റിട്ടേണുകളില്‍ ഉപഭോഗ സംസ്ഥാനം ഏതെന്നത് വ്യക്തമാക്കാത്തതുമൂലം കേരളത്തിനു നികുതി വിഹിതം ലഭ്യമാക്കാത്ത സ്ഥിതിയുണ്ട്. ഇത് പരിഹരിക്കാന്‍ പുതിയ തീരുമാനം സഹായകമാകും • ഒരുലക്ഷത്തിനു മുകളില്‍ പ്രത്യേക റിപ്പോര്‍ട്ടിംഗ് അന്തര്‍സംസ്ഥാന ബിസിനസ് ടു കസ്റ്റമര്‍ കച്ചവടത്തിന് ചില പ്രത്യേക നിയന്ത്രണങ്ങള്‍ ജിഎസ്ടി റിട്ടേണില്‍ നിലവിലുണ്ട്. പൊതുവേ ബിസിനസ് ടു കസ്റ്റമര്‍ ഇടപാടുകളുടെ ഓരോ മാസത്തെയും തുക റിട്ടേണില്‍ കാണിച്ചാല്‍ മതിയെങ്കിലും 2.5 ലക്ഷത്തിനു മുകളിലുള്ള അന്തര്‍ സംസ്ഥാന ബിസിനസ് ടു കസ്റ്റമര്‍ ഇടപാടുകള്‍ക്ക് ഓരോ ഇടപാടും പ്രത്യേകമായി കാണിക്കേണ്ട രീതിയായിരുന്നു നിലവിലുള്ളത്. എന്നാല്‍ ജിഎസ്ടി കൗണ്‍സില്‍ ഈ പരിധി താഴ്ത്തി. ഇനിമുതല്‍ ഒരു ലക്ഷത്തിന് മുകളിലുള്ള എല്ലാ ബിസിനസ് ടു കസ്റ്റമര്‍ അന്തര്‍ സംസ്ഥാന ഇടപാടുകളും റിട്ടേണുകളില്‍ പ്രത്യേകമായി കാണിക്കണം എന്ന മാറ്റം വരുത്തി. ഈ പരിധി 50,000 രൂപയായി കുറയ്ക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. അടുത്ത ഘട്ടത്തില്‍ ഇത് പരിഗണിക്കാമെന്ന ധാരണയുമുണ്ടായി. • വ്യാപാരികള്‍ക്ക് ആശ്വാസം ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വിഷയത്തില്‍ റിട്ടേണുകള്‍ കൃത്യമായ സമയത്ത് നല്കാത്തതുമൂലം നോട്ടീസ് ലഭിച്ച വ്യാപാരികള്‍ക്ക് കൃത്യമായ കണക്ക് ലഭ്യമാക്കാന്‍ ഒരു അവസരംകൂടി നല്‍കും. 2021 വരെയുള്ള റിട്ടേണുകളില്‍ ഇന്‍പുട്ട് ക്രെഡിറ്റുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ച വ്യാപാരികള്‍ക്കാണ് സൗകര്യം ഒരുങ്ങുക. മനഃപൂര്‍വമായ നികുതി വെട്ടിപ്പ് ഇല്ലാത്ത നോട്ടീസുകള്‍ക്ക് പലിശയും പിഴയും കൂടാതെ നികുതി ബാധ്യത തീര്‍ക്കുന്നതിനും അനാവശ്യമായ നിയമനടപടികള്‍ ഒഴിവാക്കുന്നതിനുള്ള തീരുമാനവും കൗണ്‍സിലില്‍ ഉണ്ടായി. കേന്ദ്ര ബജറ്റ് അവതരണത്തിനുശേഷം എല്ലാ കാര്യങ്ങളിലും കൂടുതല്‍ പരിശോധന തുടരാമെന്നും അടുത്ത ഓഗസ്റ്റിലോ സെപ്റ്റംബറിലോ കൗണ്‍സില്‍ ചേരാനും ധാരണയായതായും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

Source link