ഇന്ത്യൻ ഓഹരി ഇൻഡെക്സുകൾ മൂന്നാം വാരവും നേട്ടം കൊയ്തത് പ്രദേശിക ഓപ്പറേറ്റർമാരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ആഭ്യന്തര -ദേശ ഫണ്ടുകൾ മുൻനിര ഓഹരികളോടു കാണിച്ച ഉത്സാഹം ബോംബെ സെൻസെക്സിന് 217 പോയിന്റും നിഫ്റ്റി സൂചികയ്ക്ക് 35 പോയിന്റും സമ്മാനിച്ചു. രണ്ട് ഇൻഡക്സുകളും വാരാന്ത്യദിനം റിക്കാർഡ് പുതുക്കിയ ആവേശം ഇന്ന് വിപണിക്ക് ഊർജം പകരാം. ബക്രീദ് പ്രമാണിച്ച് ഒരു ദിവസം അവധി വന്നതിനാൽ ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങിയപ്പോൾ മൂന്നു ദിവസവും ഫണ്ടുകൾ വാങ്ങലുകാരായിരുന്നു. ഈ വാരം വിപണി ഒരു കൺസോളിഡേഷന് ശ്രമിക്കാം. ചെറിയ തിരുത്തലുകൾ വിപണിയുടെ അടിത്തറ ശക്തമാക്കുമെന്നത് ജൂലൈയിലെ കുതിപ്പിനു വേഗത സമ്മാനിക്കും. ജൂൺ സീരീസ് സെറ്റിൽമെന്റ് വ്യാഴാഴ്ചയായതിനാൽ ഓപ്പറേറ്റർമാർ ഉയർന്ന തലത്തിൽ ലാഭമെടുപ്പു നടത്താം. കയറിയിറങ്ങി സൂചിക നിഫ്റ്റി ജൂൺ സീരീസ് 23,466ൽനിന്നും 23,612ലേക്ക് കയറിയ ശേഷം 23,487ലാണ്. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 149 ലക്ഷം കരാറുകളിൽനിന്ന് 154 ലക്ഷമായി. സൂചികയിലെ ഉണർവും ഓപ്പൺ ഇന്ററസ്റ്റും കണക്കിലെടുത്താൽ വ്യാഴാഴ്ചത്തെ സെറ്റിൽമെന്റിനു മുന്നോടിയായി റോൾ ഓവറിനുള്ള സാധ്യതകൾക്ക് ഒപ്പം ഊഹക്കച്ചവക്കാർ ഷോർട്ട് കവറിം ഗിനും മുതിരാം. ഫ്യൂച്ചറും ഓപ്ഷനും നൽകുന്ന സൂചനകൾ ജൂൺ സെറ്റിൽമെന്റിനു മുന്നേയുള്ള കൺസോളിഡേഷനിൽ ട്രെൻഡ് ലൈൻ അപ്പർ സപ്പോർട്ട് നിലനിർത്തിയാൽ, ബുൾ റാലി. എന്നാൽ ട്രെൻഡ് ലൈനിൽ കാലിടറിയാൽ ജൂലൈ ഫ്യൂച്ചർ 23,400-23,000ലേക്ക് തളരാം. ബുൾറാലിയിൽ 23,750 പ്രതിരോധം തകർത്താൽ ബ്രേക്ക് ഔട്ടിൽ 24,000-24,292 ലേക്ക് കുതിക്കാം. നിഫ്റ്റി 50, മുൻവാരത്തിലെ 23,451ൽനിന്നും റിക്കാർഡായ 23,667.10 വരെ ഉയർന്നങ്കിലും ക്ലോസിംഗിൽ 23,501ലാണ്. വാരമധ്യംവരെ 23,377ലെ സപ്പോർട്ട് നിലനിർത്തിയാൽ 23,646ലേക്കും തുടർന്ന് 23,791ലേക്കും ഉറ്റുനോക്കാം. ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 23,353ലേക്ക് പരീക്ഷണത്തിന് ഇടയുണ്ട്. സാങ്കേതികമായി വീക്ഷിച്ചാൽ മുൻവാരം സൂചിപ്പിച്ച 23,592 പ്രതിരോധം ഇന്നോ, നാളെയോ ക്ലോസിംഗിൽ തകർന്നാൽ ഷോർട്ട് കവറിനു സാധ്യത. ഡെയ്ലി ചാർട്ടിൽ എംഎസിഡി, പാരാബോളിക് എന്നിവ ബുള്ളിഷ് മൂഡിലാണ്. സ്റ്റോക്കാസ്റ്റിക്ക് ഫാസ്റ്റ് ഓവർ ബ്രോട്ടായത് തിരുത്തലിന് ഇടയാക്കാം. സെൻസെക്സ് ഒരിക്കൽക്കൂടി റിക്കാർഡ് പുതുക്കി. സൂചിക 76,992ൽനിന്നും വാരാന്ത്യം സർവകാല റിക്കാർഡായ 77,851 വരെ കുതിച്ചശേഷം ക്ലോസിംഗിൽ 77,209 ലാണ്. അനുകൂല വാർത്തകൾ പുറത്തുവന്നാൽ 77,772 ലേക്കും തുടർന്ന് 78,336 ലേക്കും ഈവാരം ഉയരാം. തിരുത്തൽ സംഭവിച്ചാൽ 76,723ലും 76,238ലും താങ്ങുണ്ട്. മികച്ച പ്രകടനവുമായി ഇൻഡക്സുകൾ നടപ്പുവർഷത്തെ ആദ്യ ആറു മാസങ്ങൾ അവസാനിക്കുമ്പോൾ നമ്മുടെ ഇൻഡെക്സുകൾ മികച്ച പ്രകടനം കാഴ്ചവച്ചു. കേന്ദ്രബജറ്റുമായി ബന്ധപ്പെട്ട് സർക്കാർ നയപ്രഖ്യാപനങ്ങളെയാവും ഇനി ഫണ്ടുകൾ നിരീക്ഷിക്കുക. പുതിയ പ്രഖ്യാപനങ്ങൾ തങ്ങളെ ഏതുവിധം ബാധിക്കുമെന്നാവും അവർ വിലയിരുത്തുക. വിദേശ ഫണ്ടുകൾ നാലിൽ, മൂന്നു ദിവസവും നിക്ഷേപകരായി, 10,892 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഒരു ദിവസം 1790 കോടി രൂപയുടെ വിൽപ്പന നടത്തി. ആഭ്യന്തര ഫണ്ടുകൾ 9901 കോടി രൂപ നിക്ഷേപവും 326 കോടി രൂപയുടെ വിൽപ്പനയ്ക്കും ഉത്സാഹിച്ചു. ഡോളറിന് മുന്നിൽ രൂപ തകർച്ച നേരിട്ട ശേഷം സ്റ്റെഡി ക്ലോസിംഗ്. 83.56ൽനിന്നും രൂപ 83.76 ലേക്ക് ദുർബലമായെങ്കിലും വാരാന്ത്യം 83.56 ലാണ്. രൂപ പുതിയ ദിശയ്ക്കായി ശ്രമിച്ചതിനിടയിൽ ദുർബലാവസ്ഥയിലേക്കു നീങ്ങി. സ്വർണത്തിൽ വിൽപ്പന സമ്മർദം സ്വർണത്തിൽ വിൽപ്പന സമ്മർദം. ട്രോയ് ഔൺസിന് 2368 ഡോളറിൽ ഉടലെടുത്ത സമ്മർദത്തിൽ 2321 ഡോളറിലേക്കു താഴ്ന്നു. സാങ്കേതികമായി വീക്ഷിച്ചാൽ താഴ്ന്ന റേഞ്ചിൽ നിന്നും തിരിച്ചുവരവിൽ 2414 ഡോളർ വരെ മുന്നേറാം. രാജ്യാന്തര ക്രൂഡ് ഓയിലിലെ നിക്ഷപതാത്പര്യവും ഡോളറിലെ ചാഞ്ചാട്ടവും ബാരലിന് 82.65 ഡോളറിൽനിന്നും 85.08 ലേക്ക് ഉയർത്തി. ബുൾ റാലി കണക്കിലെടുത്താൽ എണ്ണ വില 90 ഡോളർ വരെ സഞ്ചരിക്കാം.

Source link