ആടിയുലഞ്ഞ് ആഗോള റബർ വിപണി

ആഗോള റബർ വിപണി വീണ്ടും ആടി ഉലയുന്നു, ഷീറ്റ് ക്ഷാമത്തിൽ ഇന്ത്യൻ വ്യവസായികൾ ചക്രശ്വാസം വലിച്ചു. കൂർഗ് കുരുമുളകിനു വിദേശ ഓർഡറുകളെത്തിയെന്നു സൂചന, സ്ഥിരീകരിക്കാതെ കയറ്റുമതി മേഖല മൗനം പാലിച്ചു. വിദേശ പാചകയെണ്ണ പ്രവാഹത്തിനു മുന്നിൽ വെളിച്ചെണ്ണയ്ക്ക് കാലിടറുന്നു. ഏഷ്യയിലെ പ്രമുഖ റബർ അവധിവ്യാപാര കേന്ദ്രങ്ങളെ കാത്തിരിക്കുന്നത് വിലത്തകർച്ചയുടെ ദിനങ്ങളോ? മുഖ്യ ഉത്പാദന രാജ്യങ്ങളിൽ പുതിയ ഷീറ്റ് വരവ് മാസാവസാനം മുതൽ ഉയർന്നു തുടങ്ങും. മുൻവാരം സൂചിപ്പിച്ച ജാപ്പനീസ് യെന്നിന്റെ മൂല്യത്തിലെ ചാഞ്ചാട്ടങ്ങളും തായ്ലൻഡിലെ കാലാവസ്ഥാ മാറ്റങ്ങളും വിരൽചൂണ്ടുന്നത് അത്ര ശുഭകരമായ വാർത്തകളല്ല. ഒസാക്ക എക്സ്ചേഞ്ചിൽ ഫണ്ടുകൾ ലോംഗ് പൊസിഷനുകൾ കുറച്ചതിനൊപ്പം പുതിയ വിൽപ്പനയ്ക്ക് ഉത്സാഹിച്ചതിനാൽ രണ്ടാഴ്ചയായി 359 യെന്നിലെ പ്രതിരോധ മേഖലയിലേക്ക് തിരിച്ചുവരവിന് അവസരം ലഭിച്ചില്ല. മുൻവാരം സൂചിപ്പിച്ച 328 യെന്നിലെ സപ്പോർട്ട് നഷ്ടപ്പെട്ട് വാരാന്ത്യം 327ലാണ് സെപ്റ്റംബർ അവധി. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ റബർ 306 യെന്നിലെ താങ്ങിൽ പരീക്ഷണങ്ങൾക്കുള്ള നീക്കത്തിലാണെങ്കിലും അതിന് ഇനിയും സമയമുള്ളത് നമ്മുടെ വിപണിക്ക് ആശ്വാസം പകരും. ഒസാക്കയിലെ ഈ മാറ്റം ഏഷ്യൻ വിപണികളുടെ ദിശ തിരിക്കുമെന്നു കഴിഞ്ഞ വാരം ഇതേ കോളത്തിൽ വ്യക്തമാക്കിയിരുന്നു. അതേ ബാങ്കോക്കിൽ റബർ വില എട്ടുശതമാനം ഇടിഞ്ഞ്, 200 രൂപയ്ക്കു മുകളിൽ പിടിച്ചുനിൽക്കാനാവാതെ 183ലേക്ക് താഴ്ന്നു. എന്നാൽ ഈ വാരം തായ്ലൻഡിൽ അതിശക്തമായ മഴയ്ക്കു സാധ്യത കണക്കിലെടുത്താൽ ടാപ്പിംഗ് സ്തംഭിക്കുമെന്നത് ഷീറ്റ് വില ഇടിവിനെ തടയാൻ ഉപകരിക്കും. ചൈനീസ് വിപണിയായ ഷാങ്ഹായ് ഫ്യൂച്ചേഴ്സ് എക്സ്ചേഞ്ചിൽ റബർ സെപ്റ്റംബർ അവധി ടണ്ണിന് 14,900 യുവാനായി. അതായത് ടണ്ണിന് 2,052 ഡോളർ. പ്രതിസന്ധികൾ പലതും മുന്നിലുണ്ടെങ്കിലും ചൈനീസ് വ്യവസായികമേഖല തിരിച്ചുവരവിന്റെ പാതയിലാണ്. സിംഗപ്പുർ എക്സ്ചേഞ്ചിലും റബർ വില രണ്ടു ശതമാനം ഇടിഞ്ഞു. ടയർ വ്യവസായികൾ അൽപ്പം പരുങ്ങലിൽ ഇന്ത്യയിലേക്കു തിരിഞ്ഞാൽ ടയർ വ്യവസായികൾ അസംസ്കൃത റബർ ക്ഷാമം മൂലം അൽപ്പം പരുങ്ങലിലാണ്. എന്നാൽ, ആവശ്യാനുസരണം ഷീറ്റ് സ്റ്റോക്കുണ്ടന്ന് അവർ അവകാശപ്പെടുന്നില്ല. ഇറക്കുമതി ചരക്ക് ഉടൻ എത്തുമെന്നു വ്യക്തമാക്കുമ്പോഴും കിട്ടുന്ന വിലയ്ക്ക് ആഭ്യന്തര ചരക്ക് സംഭരിക്കാനുള്ള നയത്തിലാണ്. എന്നാൽ, ആവശ്യാനുസരണം റബർ ശേഖരിക്കാൻ കമ്പനി സപ്ലെയർമാർ ക്ലേശിക്കുകയാണ്. നാലാം ഗ്രേഡ് ഷീറ്റ് 20,400 രൂപ വരെ ഉയർന്നു. 20,500 ഉം ആവശ്യപ്പെടുന്നുണ്ട്. അഞ്ചാം ഗ്രേഡ് 20,200 രൂപയിലാണ്. അനുകൂല കാലാവസ്ഥ അവസരമാക്കി ഒട്ടുമിക്ക ഭാഗങ്ങളിലും വെട്ട് നടന്നു. അതേസമയം, തിരുവാതിര ഞാറ്റുവേലയായതിനാൽ ഈ വാരം മഴ സാധ്യതകൾ റെയിൻ ഗാർഡ് ഇടാത്ത തോട്ടങ്ങളിലെ ടാപ്പിംഗിനെ ബാധിക്കാം. കൂർഗ് കുരുമുളകിന് ഡിമാൻഡ് കൂർഗ് കുരുമുളകിനായി യൂറോപ്യൻ വാങ്ങലുകാർ രംഗത്തിറങ്ങിയതായി സൂചന. മുന്നിലുള്ള നാലു മാസങ്ങളിലേക്കുള്ള കയറ്റുമതിക്ക് കച്ചവടങ്ങൾ ഉറപ്പിച്ചതായി അറിയുന്നു. എന്നാൽ, ഇതു സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമാക്കുകയാണ് കയറ്റുമതി മേഖല. വിദേശ വ്യാപാരം നടന്ന വാർത്ത പുറത്തുവന്നാൽ വിലക്കയറ്റം ശക്തമാക്കുമെന്ന് അവർക്ക് അറിയാം. ആഗോളതലത്തിൽത്തന്നെ ചരക്ക് ക്ഷാമം നിൽക്കുന്നതിനാൽ വില, പിടിച്ചാൽകിട്ടാത്ത അവസ്ഥയിലാവുമെന്ന ഭീതിയുമുണ്ട്. പിന്നിട്ട നാലാഴ്ചകളിൽ 11,000 രൂപ മുളകിന് വർധിച്ചു. കൊച്ചിയിൽ അൺഗാർബിൾഡ് മുളക് 68,500 രൂപയിലും ഗാർബിൾഡ് 70,500 രൂപയിലുമാണ്. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയരുന്നു. ബ്രസീലും അർജന്റീനയും സൂര്യകാന്തി, സോയ എണ്ണകൾ ഇന്ത്യയിലേക്ക് കയറ്റിവിടാൻ മത്സരിച്ചപ്പോൾ ഇന്തോനേഷ്യയും മലേഷ്യയും പാം ഓയിൽ ഷിപ്മെന്റിന് ഉത്സാഹിച്ചു. കഴിഞ്ഞമാസം 14.98 ലക്ഷം ടൺ പാചകയെണ്ണ ഇറക്കുമതി നടന്നു. ഈ മാസവും വരവ് ഉയരുമെന്നത് നാളികേര കർഷകർക്ക് കനത്ത പ്രഹരമാവും. രണ്ടാഴ്ചയായി വെളിച്ചെണ്ണ-കൊപ്ര വിലകൾ കുറയുന്നു. ഓഫ് സീസണാണ്, വിളവെടുപ്പു നിലച്ചു, തേങ്ങാവെട്ടും നടക്കുന്നില്ല, എന്നിട്ടും കൊപ്ര വില 9,600 രൂപയായി കൊച്ചിയിൽ താഴ്ന്നു. കാങ്കയത്ത് 9,150 രൂപ മാത്രമാണ്. സംസ്ഥാനത്തെ ആഭരണകേന്ദ്രങ്ങളിൽ സ്വർണവില ചാഞ്ചാടി. പവൻ 53,200 രൂപയിൽ നിന്ന് 52,960ലേക്കു താഴ്ന്ന ശേഷമുള്ള തിരിച്ചുവരവിൽ 53,720 രൂപ വരെ കയറിയെങ്കിലും ശനിയാഴ്ച 53,080 രൂപയിലാണ്. ഒരു ഗ്രാമിന് വില 6635 രൂപ.

Source link