Site icon onlinekeralanews.com

പൂട്ടിക്കിടന്ന കെട്ടിടത്തിൽ പുരുഷന്റെ അസ്ഥികൂടം


സമീപം ലാപ്ടോപ്പും മൊബൈൽ ഫോണുംകൊച്ചി: എറണാകുളം നഗരത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒരു മാസത്തിലേറെ പഴക്കമുള്ള പുരുഷ അസ്ഥികൂടം കണ്ടെത്തി. സമീപമുണ്ടായിരുന്ന ലാപ് ടോപ്പും മൊബൈൽഫോണും കേന്ദ്രീകരിച്ച് കൊച്ചി സിറ്റി പൊലീസ് അന്വേഷണം തുടങ്ങി.പ്ലാസ്റ്റിക് പായയിലാണ് അസ്ഥികൂടം കിടന്നത്. നീല ജീൻസും ഷർട്ടുമാണ് വേഷം. 35 ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. 160 സെന്റീമീറ്റർ നീളമുണ്ട്. ഇൻക്വസ്റ്റിന് ശേഷം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Source link

Exit mobile version