WORLD
പലസ്തീൻ പൗരനെ ബോണറ്റിൽ കെട്ടിയിട്ട് ജീപ്പോടിച്ച് ഇസ്രയേൽ സൈന്യം; ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

ജറുസലേം: പരിക്കേറ്റ പലസ്തീൻ പൗരനെ ജീപ്പിന്റെ ബോണറ്റിനുമുകളിൽ കെട്ടിവെച്ച് ഇസ്രയേൽ സൈന്യം. മുജാഹിദ് അസ്മി എന്ന വ്യക്തിക്കുനേരെയായിരുന്നു ക്രൂരത. ശനിയാഴ്ച വെസ്റ്റ് ബാങ്ക് ജെനിനിലെ വാദി ബുർഖിൽ ഇസ്രയേൽ സൈനികനടപടിക്കിടെയായിരുന്നു സംഭവം.മുജാഹിദ് അസ്മിയെ പട്ടാളജീപ്പിന്റെ ബോണറ്റിൽ കിടത്തി വാഹനമോടിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ, തങ്ങളുടെ സൈന്യത്തിന്റെ ഭാഗത്ത് നിന്നും പ്രോട്ടോക്കോൾ ലംഘനമുണ്ടായതായി ഇസ്രയേൽ സ്ഥിരീകരിച്ചു. വിഷയത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
Source link