24,000 കോടിയുടെ സാമ്പത്തിക പാക്കേജ്‌ ആവശ്യപ്പെട്ട് കേരളം

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്‌ജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വിളിച്ച യോഗത്തിൽ 24,000

കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ ആവശ്യപ്പെട്ട് കേരളം.

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെയും തുറമുഖ മേഖലയുടെയും വികസനം ലക്ഷ്യമിട്ട് 5000 കോടിയുടെ ‘വിസൽ പാക്കേജ്‌’, കോഴിക്കോട്- വയനാട് തുരങ്കപാത അടക്കം പദ്ധതികൾക്കായി 5000 കോടി, റബറിന് 250 രൂപ താങ്ങുവില തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു. സിൽവർലൈൻ പദ്ധതിക്ക് പെട്ടെന്ന്‌ അനുമതി നൽകണമെന്ന ആവശ്യവുമുണ്ട്.

സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാനും വികസന പാതയിൽ മുന്നേറാനും രണ്ട്‌ വർഷത്തേക്കുള്ള പ്രത്യേക സാമ്പത്തിക സഹായമാണ്‌ കേരളം തേടിയത്‌. അർഹതപ്പെട്ട വായ്‌പ നിഷേധിക്കുന്നതും വായ്‌പാനുവാദത്തിൽ വെട്ടിക്കുറവ്‌ വരുത്തിയതും മൂലം രണ്ടു വർഷം 5710 കോടി വീതം വായ്‌പ കുറയും. 15-ാം ധനകാര്യ കമ്മിഷൻ കേന്ദ്ര നികുതിവിഹിതം കുറച്ചതും ജി.എസ്‌.ടി നഷ്ടപരിഹാരം വെട്ടിക്കുറച്ചതും റവന്യുകമ്മി ഗ്രാന്റ് അവസാനിക്കുന്നതും സാമ്പത്തിക പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുത്തതിന് 6000 കോടി മുടക്കിയതിന് തുല്യമായ തുക കടമെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ജി.എസ്‌.ടി കേന്ദ്ര – സംസ്ഥാന നികുതി പങ്കുവയ്ക്കൽ അനുപാതം 50:50 ആക്കണം.

അർദ്ധ അതിവേഗ റെയിൽ പദ്ധതിക്ക്‌ (സിൽവർലൈൻ) എത്രയും പെട്ടെന്ന്‌ എല്ലാ അനുമതികളും ലഭ്യമാക്കണം. കൂടുതൽ എകസ്‌പ്രസ്‌, പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണം.കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 75 ശതമാനമായി ഉയർത്തണം. ക്ഷേമ പദ്ധതികളുടെ കേന്ദ്ര സർക്കാർ വിഹിതം ഉയർത്തണം.
പൊളിച്ച പഴയ വാഹനങ്ങൾക്ക് പകരം പൊലീസ്, അഗ്‌നിശമന, ആരോഗ്യ വകുപ്പുകളിൽ പുതിയവ വാങ്ങാൻ സഹായം, എയിംസ്‌, കണ്ണൂർ ഇന്റർനാഷണൽ ആയുർവേദ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌, തലശ്ശേരി – മൈസൂരു, നിലമ്പൂർ – നഞ്ചൻഗോഡ്‌ റെയിൽ പാത തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

മ​ന്ത്രി​ ​ബാ​ല​ഗോ​പാ​ൽ​ ​ജി.​എ​സ്.​ടി.​ക​മ്മി​റ്റി​യിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​ജി.​എ​സ്.​ടി.​യു​ടെ​ ​നി​ര​ക്ക് ​പ​രി​ഷ്ക്ക​ര​ണ​ ​ക​മ്മി​റ്റി​ ​അം​ഗ​മാ​യി​ ​സം​സ്ഥാ​ന​ ​ധ​ന​കാ​ര്യ​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​നെ​ ​വീ​ണ്ടും​ ​തി​ര​ഞ്ഞെ​ടു​ത്തു.
നി​ല​വി​ൽ​ 0,5,12,18,28​ ​സ്ളാ​ബു​ക​ളും​ 28​ശ​ത​മാ​ന​ത്തി​ന് ​മേ​ൽ​ ​ആ​ഡം​ബ​ര​വ​സ്തു​ക്ക​ൾ​ക്ക് ​സെ​സു​മാ​ണ് ​നി​ല​വി​ലെ​ ​രീ​തി.​ഇ​തി​ൽ​ ​എ​ന്തെ​ല്ലാം​ ​മാ​റ്റ​ങ്ങ​ൾ​ ​വ​രു​ത്ത​ണ​മെ​ന്ന​തി​ൽ​ ​പ​ഠി​ച്ച് ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കാ​നാ​ണ് ​പു​തി​യ​ ​സ​മി​തി.​ബീ​ഹാ​ർ​ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​ ​സാ​മ്രാ​ട്ട് ​ചൗ​ധ​രി​യാ​ണ് ​ചെ​യ​ർ​മാ​ൻ.​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ ​മ​ന്ത്രി​ ​സു​രേ​ഷ് ​കു​മാ​ർ​ ​ഖ​ന്ന,​ഗോ​വ​യി​ലെ​ ​മൗ​വി​ൻ​കു​ടി​ഞ്ഞോ,​രാ​ജ​സ്ഥാ​നി​ലെ​ ​ഗ​ജേ​ന്ദ്ര​സിം​ഗ്,​ബം​ഗാ​ളി​ലെ​ ​ച​ന്ദ്രി​മ​ ​ഭ​ട്ടാ​ചാ​ര്യ,​ ​ക​ർ​ണാ​ട​ക​യി​ലെ​ ​കൃ​ഷ്ണ​ബൈ​രേ​ഗൗ​ഡ​ ​എ​ന്നി​വ​രാ​ണ് ​ക​മ്മി​റ്റി​യി​ലെ​ ​മ​റ്റ് ​അം​ഗ​ങ്ങ​ൾ.


Source link
Exit mobile version