കോന്നി: വീടിന്റെ സ്റ്റെയർകേസിൽ നിന്ന് വീണ് മാങ്കുളം പള്ളിമുരുപ്പേൽ ഷെബീറിന്റെ മകൾ അഫ്റ(2) മരിച്ചു.
ഇന്നലെ പകൽ 11.45നാണ് സംഭവം. രണ്ടുനില വീടിന്റെ പുറത്തുനിന്നാണ് ജി.ഐ പൈപ്പുകൊണ്ടുള്ള സ്റ്റെയർകേസ്. മാതാവ് സബീന മുറ്റത്ത് തുണി അലക്കുമ്പോൾ കുട്ടി ഇവിടെ നിന്ന് കളിക്കുകയായിരുന്നു. ഇതിനിടെ സ്റ്റെയർകേസിലൂടെ മുകളിലെത്തി. ഇതുകണ്ട് മുറിയിലേക്ക് പോകാൻ സബീന പറഞ്ഞു. കുട്ടി തിരികെ പോകാൻ തുടങ്ങുമ്പോൾ കാൽതെറ്റി മുറ്റത്തേക്ക് വീഴുകയായിരുന്നു. കോന്നിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.സൗദിയിലെ അസറയിൽ ഡ്രൈവറായ പിതാവ് ഷെബീർ ഒന്നര മാസം മുമ്പാണ് കുഞ്ഞിനെ കണ്ട് മടങ്ങിയത്.അഥില ഫാത്തിമ,അഥീനാ ഫാത്തിമ എന്നിവരാണ് അഫ്റയുടെ സഹോദരങ്ങൾ.
Source link