കൊച്ചിയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്, രക്ഷാപ്രവർത്തനം തുടരുന്നു

കൊച്ചി: മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയികളിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. നിയന്ത്രണം വിട്ട് കല്ലട ബസ് സിഗ്നൽ പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ബസിനടിയിൽ ഒരു ബെെക്ക് യാത്രക്കാരനും കുടുങ്ങിയിട്ടുണ്ട്. ബസിൽ 42 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.


Source link

Exit mobile version