HEALTH

ടെലിമാനസ്‌ ഹെല്‍പ്‌ ലൈന്‍ നമ്പരിലേക്ക്‌ വന്നത്‌ പത്ത്‌ ലക്ഷത്തിലധികം കോളുകള്‍

ടെലിമാനസ്‌ ഹെല്‍പ്‌ ലൈന്‍ നമ്പരിലേക്ക്‌ വന്നത്‌ പത്ത്‌ ലക്ഷത്തിലധികം കോളുകള്‍ – Health tips | Mental Health | Health News

ടെലിമാനസ്‌ ഹെല്‍പ്‌ ലൈന്‍ നമ്പരിലേക്ക്‌ വന്നത്‌ പത്ത്‌ ലക്ഷത്തിലധികം കോളുകള്‍

ആരോഗ്യം ഡെസ്ക്

Published: June 23 , 2024 07:15 AM IST

1 minute Read

Representative image. Photo Credit: Jelena Stanojkovic/Shutterstock.com

മാനസിക പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവര്‍ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ ടെലി മാനസ്‌ ഹെല്‍പ്‌ ലൈനിലേക്ക്‌ നാളിതു വരെ വന്ന്ത് പത്ത്‌ ലക്ഷത്തിലധികം കോളുകള്‍. 2022 ഒക്ടോബറിലാണ്‌ ടെലി മെന്റല്‍ ഹെല്‍ത്ത്‌ അസിസ്‌റ്റന്‍സ്‌ ആന്‍ഡ്‌ നെറ്റ്‌ വര്‍ക്കിങ്‌ എക്രോസ്‌ സ്‌റ്റേറ്റ്‌സ്‌(ടെലി-മാനസ്‌) എന്ന ഹെല്‍പ്‌ ലൈന്‍ നമ്പരിന്‌ തുടക്കം കുറിച്ചത്‌.

ഇതിലേക്ക്‌ ദിവസവും ശരാശരി 3500 കോളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ വരുന്നുണ്ടെന്ന്‌ ആരോഗ്യ മന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക്‌ വിവിധ ഭാഷകളില്‍ വിദഗ്‌ധ കൗണ്‍സിലര്‍മാരുടെ സേവനങ്ങള്‍ നല്‍കുന്ന സംവിധാനമാണ്‌ ടെലി-മാനസ്‌. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 51 കേന്ദ്രങ്ങളാണ്‌ ഇത്തരത്തില്‍ ഉള്ളത്‌. തിരുവനന്തപുരത്തുള്ള സംസ്ഥാന മാനസികാരോഗ്യ പ്രോഗ്രാം ഓഫീസിലാണ്‌ കേരളത്തിലെ ടെലി-മാനസ്‌ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്‌.

Image Credit: Deepak Sethi/ Istock

14416 അല്ലെങ്കില്‍ 18008914416 എന്നീ നമ്പരുകളിലൂടെ ടെലി-മാനസിലെ മാനസികാരോഗ്യ വിദഗ്‌ധരുമായി 24 മണിക്കൂറും ബന്ധപ്പെടാം. ഒരു ഐവിആര്‍എസ്‌ അധിഷ്‌ഠിത സംവിധാനത്തിലേക്കാണ്‌ കോള്‍ കണക്ടാവുക. ഇതിന്റെ ഓട്ടോ കോള്‍ ബാക്ക്‌ സംവിധാനത്തിലൂടെ പരിശീലനം നേടിയ കൗണ്‍സിലര്‍ തിരികെ വിളിക്കുന്നതാണ്‌. ഈ കോളിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ പരിധിയിലുള്ള മാനസികാരോഗ്യ പിന്തുണ കൗണ്‍സില്‍ നല്‍കുകയോ വിദഗ്‌ധ സേവനത്തിനായി റഫര്‍ ചെയ്യുകയോ ചെയ്യും.

വിദഗ്‌ധ സേവനം ആവശ്യമുള്ള ഉപഭോക്താവിനെ ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റ്‌, സൈക്യാട്രിക്‌ സോഷ്യല്‍ വര്‍ക്കര്‍, സൈക്യാട്രിക്‌ നഴ്‌സ്‌, സൈക്യാട്രിസ്‌റ്റ്‌ എന്നിവരാണ്‌ കൈകാര്യം ചെയ്യുക. ഈ തലത്തില്‍ ഓഡിയോ, വീഡിയോ അധിഷ്‌ഠിത കോളിനുള്ള സംവിധാനമുണ്ട്‌. നേരിട്ടുള്ള പരിചരണമോ കൂടുതല്‍ വിലയിരുത്തലോ ആവശ്യമുള്ള രോഗികളെ അടുത്ത മാനസികാരോഗ്യ വിദഗ്‌ധന്റെ അടുക്കലേക്ക്‌ റഫര്‍ ചെയ്യുകയോ ഇ-സഞ്‌ജീവനി വഴി ഓഡിയോ-വീഡിയോ കണ്‍സള്‍ട്ടേഷന്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുന്നതാണ്‌.

സ്ട്രെസ് അകറ്റാൻ മൂന്ന് ടെക്നിക്: വിഡിയോ

English Summary:
10 Lakh Calls to TeleManus Helpline: A Lifeline for Mental Health Support Nationwide

mo-health-healthnews 4lt8ojij266p952cjjjuks187u-list mo-health-healthtips mo-health-healthcare mo-health 6r3v1hh4m5d4ltl5uscjgotpn9-list 69g3f2lru6di9c9u6pp3918aja mo-health-mental-health


Source link

Related Articles

Back to top button