SPORTS
ചെക്കിനെ തളച്ച് ജോർജിയ
ഹാംബർഗ്: ശക്തരായ ചെക് റിപ്പബ്ലിക്കിനെ സമനിലയിൽ തളച്ച് ജോർജിയ. യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് എഫിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ജോർജിയയും ചെക് റിപ്പബ്ലിക്കും 1-1ന് സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ ജോർജ് മിക്കൗതാഡ്സെ (45+4’) പെനാൽറ്റിയിലൂടെ ജോർജിയയെ മുന്നിലെത്തിച്ചു. യൂറോയിൽ ആദ്യ ജയം മോഹിച്ചു നീങ്ങിയ ജോർജിയയുടെ വല 59-ാം മിനിറ്റിൽ പാട്രിക് ഷിക് കുലുക്കി. മത്സരത്തിൽ ലക്ഷ്യത്തിലേക്ക് 12 ഷോട്ടുകളാണ് ചെക് പായിച്ചത്. 1980 യൂറോയ്ക്കുശേഷം ഇത്രയും ഷോട്ട് പായിച്ചിട്ടും ജയിക്കാതെ പോകുന്ന ആദ്യ ടീമെന്ന റിക്കാർഡ് ചെക് സ്വന്തമാക്കി.
Source link