ജനീവ: ആൽപ്സ് താഴ്വരയിലെ സ്വിസ് പട്ടണമായ മിസോക്സിൽ മിന്നൽപ്രളയം. വെള്ളിയാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ നദികൾ കരകവിയുകയായിരുന്നു. തെരുവുകൾ വെള്ളത്തിനടിയിലായതോടെ പട്ടണവാസികളെ ഒഴിപ്പിച്ചുമാറ്റി. മൂന്നു പേരെ കാണാതായിട്ടുണ്ട്. പ്രശസ്തമായ സെർമാറ്റ് റിസോർട്ട് ഒറ്റപ്പെട്ടതായാണ് റിപ്പോർട്ട്. അങ്ങോട്ടേക്കുള്ള റോഡ്, റെയിൽ ഗതാഗതം അസാധ്യമായി.
Source link