പതിനേഴുകാരിയോട് ലൈംഗികാതിക്രമം: പ്രതി റിമാൻഡിൽ, മാതാവിനെതിരെ കേസില്ല

രാധാകൃഷ്ണ പിള്ള

ഏനാത്ത് : പ്ലസ്ടു വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ സംഭവത്തിൽ മുണ്ടപ്പള്ളി തറയിൽ പുത്തൻവീട്ടിൽ രാധാകൃഷ്ണ പിള്ളയെ (59) റിമാൻ‌ഡ് ചെയ്തു. മകളെ ഉപദ്രവിച്ചതറിഞ്ഞ് മാതാവ് ഇയാളെ മർദ്ദിച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. മർദ്ദനത്തിൽ ഇയാളുടെ മൂക്കിന്റെ പാലം തകർന്നിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷമാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. ഇയാൾ കുട്ടിയുടെ മാതാവിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. വെള്ളിയാഴ്ച വൈകിട്ട് 5ന് നെല്ലിമുകൾ ജംഗ്ഷനിലായിരുന്നു സംഭവം. സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ ബസിൽ വച്ചാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് പെൺകുട്ടി മാതാവിനെ വിളിച്ച് വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ മാതാവ്,രാധാകൃഷ്ണപിളളയോട് കാര്യം ചോദിക്കുന്നതിനിടെ ഇയാൾ വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനെ ചെറുക്കുന്നതിനിടെയാണ് മർദ്ദിച്ചത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പൊലീസിനോടും കെ.എസ്.ആർ.ടി.സിയോടും 15 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.


Source link

Exit mobile version