ടോക്കിയോ: ജപ്പാനിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കെട്ടിടനിർമാണ തൊഴിലാളിയായ അന്പത്തെട്ടുകാരൻ യാസുഹിറോ കോബയാഷി ആണ് നാഗോനോ പ്രവിശ്യയിൽ മരിച്ചത്. ജോലിസ്ഥലത്തേക്കു പോയ ഇദ്ദേഹം മടങ്ങിയെത്താതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകൻ നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയിലും പിൻഭാഗത്തും വലിയ മുറിവുകളുണ്ട്. നാഗോനോയിൽ ഈ മാസം കരടിയാക്രമണത്തിൽ മറ്റു നാലു പേർക്കു പരിക്കേറ്റിരുന്നു. ജപ്പാനിൽ കഴിഞ്ഞ വർഷം ഏപ്രിൽ-നവംബർ കാലയളവിൽ ആറു പേർ കൊല്ലപ്പെടുകയും 212 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു. ഭക്ഷ്യവസ്തുക്കളുടെ അഭാവമാണ് കരടികളെ നാട്ടിലിറങ്ങാൻ പ്രേരിപ്പിക്കുന്നതെന്ന് വിലയിരുത്തുന്നു.
Source link