സിക്സിൽ ഒന്നാമൻ പുരാൻ
ഒരു ട്വന്റി 20 ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ റിക്കാർഡ് ഇനി വെസ്റ്റ് ഇൻഡീസിന്റെ നിക്കോളസ് പുരാനു സ്വന്തം. യുഎസിനെതിരേ മൂന്നു സിക്സ് നേടിക്കൊണ്ട് പുരാൻ 17 സിക്സിലെത്തി. ഇതോടെ താരം വെസ്റ്റ് ഇൻഡീസിന്റെ തന്നെ ക്രിസ് ഗെയ്ൽ 2012 ലോകകപ്പിൽ നേടിയ 16 സിക്സുകൾ മറികടന്നു. 15 സിക്സുകൾ വീതമുള്ള വെസ്റ്റ് ഇൻഡീസിന്റെ മർലോണ്‍ സാമുവൽസ് (2012), ഓസ്ട്രേലിയയുടെ ഷെയ്ൻ വാട്സണ് (2012), 14 സിക്സ് വീതമുള്ള ബംഗ്ലാദേശിന്റെ തമീം ഇക്ബാൽ (2016), യുഎസിന്റെ ആരോണ്‍ ജോണ്‍സ് (2024) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ.
Source link