KERALAMLATEST NEWS

വിദേശ വനിതയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ 

ഇ.എം. മോവിൻ

മാനന്തവാടി : തിരുനെല്ലിയിലെ റിസോർട്ടിൽ വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിലായി. തലപ്പുഴ യവനാർകുളം എടപ്പാട്ട് വീട്ടിൽ ഇ.എം. മോവിൻ (29)നെയാണ് തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. തിരുനെല്ലിയിലെ ക്ലോവ് റിസോർട്ടിലെ മസാജ് സെന്റിൽ തിരുമ്മുകാരനായ പ്രതി വിദേശ വനിതയെ മസാജ് ചെയ്യുന്നതിനിടെ പീഡിപ്പിച്ചതായാണ് പരാതി. സുഹൃത്ത് വഴിയാണ് എ.ഡി.ജി.പിക്ക് പരാതി നൽകിയത്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. തിരുനെല്ലി പൊലീസ് ഇൻസ്‌പെക്ടർ ലാൽ സി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.


Source link

Related Articles

Back to top button