വെസ്റ്റ് ഇൻഡീസിന് അനായാസ ജയം
ബ്രിഡ്ജ്ടൗൺ: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിൽ അമേരിക്കയ്ക്കെതിരായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് അനായാസ ജയം. അമേരിക്ക ഉയർത്തിയ 129 റൺസ് ഒരു വിക്കറ്റ് നഷ്ടത്തിൽ വെറും 10.5 ഓവറിലാണ് വെസ്റ്റ് ഇൻഡീസ് മറികടന്നത്. 39 പന്തിൽ നാല് ഫോറും എട്ട് സിക്സും അടക്കം 82 റൺസ് നേടി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച ഷായ് ഹോപ് ആണ് വിൻഡീസിന് അനായാസ വിജയം സമ്മാനിച്ചത്. നിക്കോളാസ് പുരാൻ പുറത്താകാതെ 12 പന്തിൽ 27 റൺസുമായി മികച്ച പിന്തുണ നല്കി. ഓപ്പണർ ജോൺസൺ ചാൾസ് 14 പന്തിൽ 15 റൺസ് നേടി പുറത്തായി. നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അമേരിക്കയ്ക്ക് 19.5 ഓവറിൽ 128 റൺസ് നേടാനേ സാധിച്ചുള്ളു. 16 പന്തിൽ 29 റൺസ് നേടിയ ആൻഡ്രീസ് ഗൗസ് ആൺ ടോപ് സ്കോറർ. വിൻഡീസിനു വേണ്ടി റോസ്റ്റൺ ചേസ്, ആന്ദ്രെ റസൽ എന്നിവർ മൂന്നു വിക്കറ്റ് നേടി. ചേസാണ് കളിയിലെ കേമൻ. അമേരിക്കക്കയ്ക്കെതിരേ വൻ വിജയം നേടിയതോടെ വിൻഡീസ് സെമി പ്രതീക്ഷകൾ സജീവമാക്കി.
Source link