ഡോർട്മുണ്ട്: ഗ്രൂപ്പ് എഫിൽ നിന്ന് രണ്ടാം ജയത്തോടെ പോർച്ചുഗൽ യൂറോ കപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ. ഗ്രൂപ്പിൽ തുർക്കിയെ എതിരില്ലാത്ത മൂന്നു ഗോളിനു തകർത്ത് പോർച്ചുഗൾ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. പോർച്ചുഗലിനായി ബെർണാർഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ ഗോൾ നേടിയയപ്പോൾ ഒരണ്ണം സമെത് അകേയ്ദിന്റെ ഓണ്ഗോളായിരുന്നു. 21-ാം മിനിറ്റിൽ സിൽവ പോർച്ചുഗലിനെ മുന്നിലെത്തിച്ചു. ഒരു പ്രധാന അന്താരാഷ്്ട്ര ടൂർണമെന്റിൽ സിൽവയുടെ ആദ്യ ഗോളായിരുന്നു. ഏഴു മിനിറ്റ് കഴിഞ്ഞ് തുർക്കിയുടെ വല ഒന്നുകൂടി കുലുങ്ങി. ഇത്തവണ തുർക്കിഷ് പ്രതിരോധക്കാരൻ അകേയ്ദിന്റെ വലിയ പിഴവാണ് ഗോളിനു കാരണമായത്. 55-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുക്കിയ പാസിൽ ഫെർണാണ്ടസ് പോർച്ചുഗലിന്റെ ലീഡ് ഉയർത്തി.
Source link