മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി; കോഴിക്കോട് കെഎസ്‌യു – എംഎസ്എഫ് പ്രവർത്തകർ കസ്റ്റഡിയിൽ

കോഴിക്കോട്: മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട് കെഎസ്‌യു എംഎസ്എഫ് പ്രവർത്തകർ കരിങ്കൊടി വീശി. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നിന്നും മുഖ്യമന്ത്രി കോഴിക്കോട് ബീച്ചിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.
കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഹോട്ടലിലാണ് കെഎസ്‌യു – എംഎസ്എഫ് പ്രവർത്തകർ ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് വിടി സൂരജിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഒപ്പം ജില്ലാ വെെസ് പ്രസിഡന്റുമാരായ ഷഹബാസ്, എംപി രാഗിൻ എന്നിവരെയും കസ്റ്റഡിയിലെടുത്തു.
എന്നാൽ കൂടുതൽ പ്രവർത്തകർ ഇവിടെ തമ്പടിച്ചിരുന്നു. ഇവരെ പൊലീസുകാർക്ക് തിരിച്ചറിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയുടെ വാഹനം അടുത്തേക്ക് എത്തിയപ്പോൾ പ്രവർത്തകർ കരിങ്കൊടിയുമായി ചാടി വീഴുകയായിരുന്നു. ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കെഎസ്‌യു പ്രവർത്തകരെയും രണ്ട് എംഎസ്എഫ് പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തതായാണ് വിവരം.
Source link