ഷിക്കാഗോ: പാചകത്തിനപ്പുറം ഫ്രൈയിങ് പാന്‍ ആയുധമായും ഉപയോഗിക്കാമെന്ന് നമുക്ക് കാണിച്ചുതന്നത് പബ്ജി എന്ന മൊബൈല്‍ ഗെയിമാണ്. എന്നാല്‍ ഇപ്പോഴിതാ, റിയല്‍ ലൈഫിലും ഫ്രൈയിങ് പാനിനെ ആയുധമാക്കിയിരിക്കുകയാണ് ഒരാള്‍. അത് പക്ഷേ പബ്ജിയിലെ പോലെ എതിരാളിയെ കൊല്ലാനായിരുന്നില്ലെന്നുമാത്രം. യു.എസ്സിലെ ഷിക്കാഗോയിലാണ് സംഭവം. ജെയ്‌സണ്‍ വില്യംസ് എന്നയാളാണ് ഈ കഥയിലെ താരം. ജൂണ്‍ 20-ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ജെയ്‌സണ് വീട്ടില്‍ ആരോ അതിക്രമിച്ചുകയറിയതായി സുരക്ഷാ സംവിധാനത്തില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചു. അപ്പോഴേക്ക് വീടിന് തൊട്ടടുത്തെത്തിയിരുന്ന ജെയ്‌സണ്‍ ഉടന്‍ വീട്ടിലേക്ക് കുതിച്ചു.
Source link