KERALAMLATEST NEWS

വാട്ട്സാപ് മെസേജിന്റെ പേരിലെ സസ്‌പെൻഷൻ മൗലികാവകാശ ലംഘനം

കൊച്ചി: കമ്പനി​യി​ലെ സുരക്ഷ സംബന്ധിച്ച ആശങ്ക വാട്ട്സാപ് ഗ്രൂപ്പിൽ പങ്കുവച്ച ജീവനക്കാരനെതി​രെ പൊതുമേഖലാ സ്ഥാപനം എഫ്.എ.സി​.ടി സ്വീകരി​ച്ച അച്ചടക്ക നടപടി​ മൗലി​കാവകാശ ലംഘനമാണെന്ന് ഹൈക്കോടതി​. ടെക്നീഷ്യൻ ടി​.വി​. സുജി​ത്തി​ന്റെ ഹർജി​യി​ലാണ് ജസ്റ്റിസ്​ സതീഷ് നൈനാന്റെ ഉത്തരവ്.

കമ്പനി​യി​ലെ ‘ടെക്നീ​ഷ്യൻ ഒഫീഷ്യൽ” എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പി​ലാണ് സുജി​ത്ത് പോസ്റ്റി​ട്ടത്. ഇത് അപകീർത്തി​കരമാണെന്നും ജീവനക്കാരി​ൽ അസ്വസ്ഥത സൃഷ്ടി​ക്കുമെന്നുമായി​രുന്നു കമ്പനി​ നി​ലപാട്. വാട്സാപ് സന്ദേശത്തിന്റെയും ഫാക്ട് കൊച്ചി​ൻ ഡി​വി​ഷൻ അമോണി​യ പ്ളാന്റി​ൽ അനാവശ്യമായി​ കയറി​യതി​ന്റെയും പേരി​ൽ 2019 ജൂലായ് 31ന് സുജി​ത്തി​നെ സസ്പെൻഡ് ചെയ്തു. പിന്നീട് മാപ്പപേക്ഷ സ്വീകരിച്ച് താക്കീത് നൽകി​ തി​രി​ച്ചെടുത്തു.

‘താക്കീത് “ഏറ്റവും ലഘുവായ ശിക്ഷയാണെന്നും അതിൽ ഇടപെടേണ്ടതില്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. എന്നാൽ വാട്ട്സാപ് ഗ്രൂപ്പിൽ സുരക്ഷാ ആശങ്ക പങ്കുവച്ചതി​ന് സ്വീകരിച്ച നടപടി മൗലികാവകാശ ലംഘനപരിധിയിൽ വരുമെന്ന് വ്യക്തമാക്കിയ കോടതി ഹർജി തീർപ്പാക്കി.


Source link

Related Articles

Back to top button