മലേറിയയെ നേരിടാന്‍ ജനിതക വ്യതിയാനം നടത്തിയ കൊതുകുകള്‍
മലേറിയയെ നേരിടാന്‍ ജനിതക വ്യതിയാനം നടത്തിയ കൊതുകുകള്‍ – Malaria | Health tips | Health News
മലേറിയയെ നേരിടാന്‍ ജനിതക വ്യതിയാനം നടത്തിയ കൊതുകുകള്‍
ആരോഗ്യം ഡെസ്ക്
Published: June 22 , 2024 11:01 AM IST
1 minute Read
Representative image. Photo Credit: FrankRamspott/istockphoto.com
ഓരോ വര്‍ഷവും ലോകത്ത് കുറഞ്ഞത് ആറ് ലക്ഷം പേരെ കൊന്നൊടുക്കുന്ന മാരക രോഗമാണ് മലേറിയ. ചിലതരം കൊതുകുകള്‍ മൂലം പടരുന്ന ഈ രോഗം നവജാത ശിശുക്കള്‍, അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, എച്ച്‌ഐവി എയ്ഡ്‌സ് ബാധിതര്‍ എന്നിവര്‍ക്കെല്ലാം തീവ്രമായ അണുബാധയുണ്ടാക്കാനുള്ള സാധ്യത അധികമാണ്. മലേറിയ പരത്തുന്ന കൊതുകുകളെ നശിപ്പിക്കാന്‍ ജനിതക വ്യതിയാനം വരുത്തിയ സൗഹൃദ കൊതുകുകളെ പരീക്ഷിക്കുകയാണ് ആഫ്രിക്കയിലെ ഡിജിബോട്ടി.
അനോഫെലസ് സ്റ്റെഫന്‍സി കുടുംബത്തില്‍ പെട്ട കടിക്കാത്ത ഈ ആണ്‍ കൊതുകുകള്‍ക്കുള്ളില്‍ ഒരു പ്രത്യേകതരം ജീനിനെ ഉള്‍പ്പെടുത്തിയാണ് പുറത്തേക്ക് വിടുന്നത്. ഇവ പെണ്‍കൊതുകുകളുമായി ഇണചേര്‍ന്ന് കഴിഞ്ഞാല്‍ ഈ ജീന്‍ അടുത്ത തലമുറയിലെ പെണ്‍കൊതുകുകളെ മൂപ്പെത്തും മുന്‍പ് നശിപ്പിക്കുന്നു. പെണ്‍കൊതുകുകളാണ് മനുഷ്യരെ കടിച്ച് മലേറിയയും മറ്റ് വൈറല്‍ രോഗങ്ങളും പരത്താറുള്ളത്.
Representative image. Photo Credit: nopparit/istockphoto.com
യുകെ അധിഷ്ഠിത ബയോടെക് കമ്പനിയായ ഓക്‌സിടെക്കാണ് ഈ ജനിതക വ്യതിയാനം വരുത്തിയ(ജിഎംഒ) കൊതുകുകളെ വികസിപ്പിച്ചത്. ഇത് രണ്ടാം തവണയാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഈ കൊതുകുകളെ പരീക്ഷിക്കുന്നത്. ബ്രസീല്‍, കയ്മന്‍ ദ്വീപുകള്‍, പനാമ, ഇന്ത്യ എന്നിവിടങ്ങളില്‍ ഈ കൊതുകുകളെ മുന്‍പ് പരീക്ഷിച്ചിട്ടുണ്ടെന്ന് അമേരിക്കയിലെ യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വൃത്തങ്ങള്‍ പറയുന്നു. 2019 മുതല്‍ ഇത്തരത്തില്‍ 100 കോടി കൊതുകുകളെ പുറത്തേക്ക് വിട്ടിട്ടുണ്ടെന്നും സിഡിസി കൂട്ടിച്ചേര്‍ക്കുന്നു.
2018ല്‍ ബുര്‍ക്കിനോ ഫാസോയില്‍ പ്രത്യുത്പാദനശേഷിയില്ലാത്ത അനോഫലസ് കൊല്ലുസി ആണ്‍ കൊതുകുകളെയാണ് ഇത്തരത്തില്‍ പരീക്ഷിച്ചത് ഡിജിബോട്ടി ഫ്രണ്ട്‌ലി മോസ്‌കിറ്റോ പ്രോഗ്രാമിനു കീഴിലാണ് പുതിയ ജിഎംഒ കൊതുകുകളെ ഉപയോഗിച്ചുള്ള പരീക്ഷണം. 2021ലാണ് ഈ രാജ്യത്ത് അനോഫെലസ് സ്റ്റെഫന്‍സി ഇനത്തില്‍പ്പെട്ട കൊതുകുകളെ ആദ്യം കണ്ടെത്തുന്നത്. മലേറിയയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് വക്കിലെത്തി നിന്ന ഡിജിബോട്ടിയില്‍ പിന്നീട് മലേറിയ കേസുകള്‍ ക്രമമായി ഉയരുന്നതാണ് കണ്ടത്. 30ല്‍ നിന്ന് 73,000ലേക്ക് 2020ല്‍ കേസുകള്‍ ഉയര്‍ന്നതോടെയാണ് അനോഫെലസ് സ്റ്റെഫന്‍സി കൊതുകുകളെ ലക്ഷ്യം വച്ചുള്ള പുതിയ പരീക്ഷണങ്ങള്‍ ആരംഭിച്ചത്.
ചിത്രം∙മനോരമ
യഥാര്‍ത്ഥത്തില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഉത്ഭവിച്ച സ്റ്റെഫന്‍സി വംശത്തില്‍പ്പെട്ട കൊതുകുകളെ നിയന്ത്രിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. നഗരകേന്ദ്രീകൃതമായ ഈ കൊതുക് പരമ്പരാഗത നിയന്ത്രണ മാര്‍ഗ്ഗങ്ങളെയെല്ലാം വെട്ടിച്ച് രക്ഷപ്പെടാനാരംഭിച്ചതോടെയാണ് നവീനമായ മാര്‍ഗ്ഗങ്ങളിലൂടെ ഇവയെ നേരിടാന്‍ പല രാജ്യങ്ങളും ശ്രമിക്കാന്‍ തുടങ്ങിയത്. രാത്രിയും പകലും കടിക്കുന്ന ഈ കൊതുക് രാസ നിര്‍മ്മാര്‍ജ്ജന മാര്‍ഗ്ഗങ്ങളെയും പ്രതിരോധിച്ച് നില്‍ക്കുന്നു.
എന്നാല്‍ ജനിതക വ്യതിയാനം വരുത്തിയ വിളകളെ പോലെ തന്നെ ജിഎംഒ ജീവികളും ആഫ്രിക്കയില്‍ ഒരു വിവാദ വിഷയമാണ്. ഇവ പരിസ്ഥിതിക്കും ഭക്ഷ്യ ശൃംഖലയ്ക്കും അപകടമുണ്ടാക്കാമെന്ന് പരിസ്ഥിതി സംഘടനകള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ പത്ത് വര്‍ഷമായി ജിഎംഒ കൊതുകുകള്‍ പരിസ്ഥിതിക്കോ മനുഷ്യരുടെ ആരോഗ്യത്തിനോ എന്തെങ്കിലും കുഴപ്പമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ഓക്‌സിടെക് അവകാശപ്പെടുന്നു.
English Summary:
Oxitec’s Genetically Modified Mosquitoes: A New Hope in the Fight Against Malaria
mo-health-healthnews 4lt8ojij266p952cjjjuks187u-list mo-health-healthtips mo-health-healthcare 6r3v1hh4m5d4ltl5uscjgotpn9-list mo-health-malaria mo-health-healthylifestyle 1kjqsbqrai155rbqoa5en7e84t
Source link