CINEMA

പ്രഭാസിനു വില്ലനായി കമൽഹാസൻ; ‘കൽക്കി’ റിലീസ് ട്രെയിലർ

പ്രഭാസിനു വില്ലനായി കമൽഹാസൻ; ‘കൽക്കി’ റിലീസ് ട്രെയിലർ| Kalki Trailer

പ്രഭാസിനു വില്ലനായി കമൽഹാസൻ; ‘കൽക്കി’ റിലീസ് ട്രെയിലർ

മനോരമ ലേഖകൻ

Published: June 22 , 2024 09:23 AM IST

1 minute Read

പ്രഭാസ്, കമൽഹാസൻ

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് – നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘കല്‍ക്കി 2898 എ.ഡി’യുടെ പ്രി–റിലീസ് ട്രെയിലര്‍ പുറത്ത്. പ്രഭാസിന്റെ ‘ഭൈരവ’ എന്ന വ്യത്യസ്ത വേഷത്തോടൊപ്പം വളരെ വലിയ സ്കെയിലില്‍ ഒരുക്കുന്ന ഫ്യൂച്ചറിസ്റ്റിക്ക് പശ്ചാത്തലത്തിലുള്ള ചിത്രമായിരിക്കും കല്‍ക്കി എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. കമൽഹാസന്റെ വില്ലൻ വേഷമാകും സിനിമയുടെ പ്രധാന ആകർഷണം.

അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ ഉൾപ്പടെ വലിയൊരു താരനിര തന്നെ കല്‍ക്കിയുടെ ഭാഗമാണ്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ആരാധകരെ തൃപ്തിപ്പെടുത്തുന്നതിനൊപ്പംതന്നെ എല്ലാ തരം സിനിമാ പ്രേമികളെയും ആകര്‍ഷിക്കുന്ന ചിത്രമായിരിക്കും കല്‍ക്കി എന്നാണു ട്രെയിലര്‍ സൂചിപ്പിക്കുന്നത്. മലയാളി താരങ്ങളായ ശോഭന, അന്നാ ബെന്‍ എന്നിവരെയും ട്രെയിലറില്‍ കാണാനാകും. ദുൽഖറിന്റെ കഥാപാത്രം സസ്പെൻസ് ആയി വച്ചിരിക്കുകയാണ്. ജൂണ്‍ 27-നാണ് ചിത്രം തീയറ്ററുകളി

ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ലോകപ്രശസ്തമായ സാന്‍ ഡിയാഗോ കോമിക് കോണ്‍ ഇവന്റില്‍ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് കല്‍ക്കി.
ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാനി, പശുപതി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. പിആര്‍ഒ: ആതിര ദില്‍ജിത്ത്

English Summary:
Wach Kalki Pre Release Trailer

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-prabhas mo-entertainment-movie-dulquersalmaan f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-kamalhaasan 6mht21n2oekeofoo5jnpc6fulq mo-entertainment-common-teasertrailer


Source link

Related Articles

Back to top button