KERALAMLATEST NEWS

കരിപ്പൂർ വിമാനത്താവളത്തിലെ ഭൂമിയിടപാട്: റിപ്പോർട്ട് തേടി

തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവള വികസനത്തിനായി എയർപ്പോർട്ട് അതോറിറ്റി അപേക്ഷിച്ച ഭൂമിയിലെ ക്രയവിക്രയ പ്രശ്നം പരിഹരിക്കാൻ റവന്യുമന്ത്രി കെ. രാജൻ റിപ്പോർട്ട് തേടി. വ്യാഴാഴ്ചയാരംഭിച്ച നാലാമത് ജില്ലാ റവന്യു അസംബ്ലിയിലാണ് മലപ്പുറം കളക്ടറോട് ഒരാഴ്ചയ്ക്കുള്ളിൽ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചത്.

വിമാനത്താവളത്തിനായി അതോറിട്ടി കണ്ടെത്തി അപേക്ഷിച്ച ഭൂമിയിൽ താമസിക്കുന്നവർക്ക് കരമടയ്‌ക്കാനോ കൈമാറ്റം ചെയ്യാനോ നിർമ്മാണം നടത്താനോ സാധിക്കുന്നില്ലെന്നാണ് ആക്ഷേപം. സംസ്ഥാനത്തെ മറ്റു പല പദ്ധതി പ്രദേശങ്ങളിലും സമാന സംഭവമുണ്ടെന്നും അവ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എമാർ ചൂണ്ടിക്കാട്ടിയ മറ്റ് വിഷയങ്ങളിൽ അടിയന്തര ഇടപെടലുണ്ടാകണമെന്നും മന്ത്രി നിർദ്ദേശിച്ചു. പട്ടയം, ഭൂമിതരംമാറ്റം എന്നിവയിൽ ചട്ടഭേദഗതി ആവശ്യമാണ്. ഇതിന്റെ പ്രാഥമിക ചർച്ചയ്‌ക്കായി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ ചേരാനിരുന്ന യോഗം അടുത്തയാഴ്ചയിലേക്ക് മാറ്റിയതായി മന്ത്രി അറിയിച്ചു.


Source link

Related Articles

Back to top button