KERALAMLATEST NEWS
പുറത്താക്കലിനെതിരെ ഇരിങ്ങാലക്കുട രൂപതാ
കൊച്ചി: ഏകീകൃത കുർബാന അർപ്പിക്കാത്ത എറണാകുളം അതിരൂപതയിലെ വൈദികരെ പുറത്താക്കുമെന്ന സിറോമലബാർസഭ സർക്കുലറിനെതിരെ ഇരിങ്ങാലക്കുട രൂപതയിലെ 87 വൈദികർ. വൈദികർക്കും വിശ്വാസികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈദികർ ഒപ്പിട്ട കത്ത് സഭാ അധികൃതർക്ക് കൈമാറി.
സർക്കുലർ ഇറക്കി അതിരൂപതയിലെ ആറരലക്ഷം വിശ്വാസികളെയും 400ലധികം വൈദികരെയും കുർബാനയിലെ അപ്രസക്തമായ അനുഷ്ഠാനത്തിന്റെ പേരിൽ സ്വാഭാവിക മഹറോൻ (പുറത്താക്കൽ) ശിക്ഷ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത് അപലപനീയമാണ്. ഇരിങ്ങാലക്കുട രൂപതയിലെ വൈദികസമൂഹം നടപടിയെ അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതായി കത്തിൽ പറയുന്നു. അതേസമയം, പുറത്താക്കൽ തീരുമാനത്തിനെതിരെ മാനന്തവാടി രൂപതയിലെ 25 വൈദികരും മേജർ ആർച്ച് ബിഷപ്പിന് കത്ത് നൽകിയിരുന്നു.
Source link