റബർ ഉത്പാദനം വർധിച്ചു: റബർബോർഡ്

കോട്ടയം: കഴിഞ്ഞ സാമ്പത്തികവര്‍ഷം (2023-24) 4,92,682 ടണ്‍ റബര്‍ ഇറക്കുമതി ചെയ്തപ്പോള്‍ 4,199 ടണ്‍ മാത്രമാണു കയറ്റുമതിയെന്ന് റബര്‍ ബോര്‍ഡ്. ഇതേകാലയളവില്‍ 18,069 ടണ്‍ കോമ്പൗണ്ടഡ് റബര്‍ കയറ്റുമതി ചെയ്തപ്പോള്‍ 1,69,820 ടണ്‍ ഇറക്കുമതിയും ചെയ്തു. കോട്ടയത്ത് നടന്ന 187-ാമത് റബര്‍ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ച സ്ഥിതിവിവരക്കണക്കുകളിലാണ് ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള ഗണ്യമായ അന്തരം വ്യക്തമാക്കുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്സ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സാണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. പ്രകൃതിദത്ത റബറുത്പാദനം കഴിഞ്ഞ സാമ്പത്തിക (2023-24) വർഷത്തിൽ 2.1 ശതമാനം വര്‍ധിച്ച് 8,57,000 ടണ്ണിലെത്തി. 2022-23ല്‍ 8,39,000 ടണ്‍ ആയിരുന്നു ഉത്പാദനം. റബറിന്റെ ആഭ്യന്തര ഉപയോഗത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഉപയോഗം 14,16,000 ടണ്ണായിരുന്നു. 2022-23ല്‍ 13,50,000 ടണ്‍ റബര്‍ രാജ്യത്ത് ഉപയോഗിക്കപ്പെട്ടിരുന്നു. റബറുപയോഗത്തില് 4.9 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. 2024-25ല്‍ റബറുത്പാദനം 8,75,000 ടണ്ണും ഉപയോഗം 14,25,000 ടണ്ണും ആയിരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് റബര്‍ ബോര്‍ഡ് വ്യക്തമാക്കി.

Source link